മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ലക്ഷ്മി നായര്‍. പാചകത്തിലൂടെയും ട്രാവലിംഗ് വീഡിയോകളിലൂടെയുമാണ് ലക്ഷ്മി നായര്‍ ആരാധകരെ സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ലക്ഷ്മി. കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ താന്‍ വീണ്ടും മുത്തശ്ശിയായ സന്തോഷമാണ് ലക്ഷ്മി നായര്‍ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മിയുടെ മകന് വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ആദ്യത്തെ കണ്മണിയായി പെണ്‍കുഞ്ഞ് എത്തിയിരിക്കുകയാണ്.
‘പെണ്‍കുഞ്ഞാണ്, അവള് ഞങ്ങളുടെ ഹൃദയം കവര്‍ന്നു’ എന്ന കുറിപ്പോടെയാണ് കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അനുരാധയുടെ സീമന്തചടങ്ങുകളെല്ലാം കുടുംബം ആഘോഷമാക്കിയ സന്തോഷമെല്ലാം താരം പങ്കുവച്ചിരുന്നു. രണ്ടു മക്കളാണ് ലക്ഷ്മിയ്ക്ക്. മകള്‍ പാര്‍വതി മാഞ്ചസ്റ്ററിലാണ് താമസം. പാര്‍വതിയ്ക്ക് ഇരട്ടക്കുട്ടികളാണുള്ളത്.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…