‘അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു’!! വീണ്ടും മുത്തശ്ശിയായ സന്തോഷം പങ്കുവച്ച് ലക്ഷ്മിനായര്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ലക്ഷ്മി നായര്‍. പാചകത്തിലൂടെയും ട്രാവലിംഗ് വീഡിയോകളിലൂടെയുമാണ് ലക്ഷ്മി നായര്‍ ആരാധകരെ സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ലക്ഷ്മി. കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ലക്ഷ്മി നായര്‍. പാചകത്തിലൂടെയും ട്രാവലിംഗ് വീഡിയോകളിലൂടെയുമാണ് ലക്ഷ്മി നായര്‍ ആരാധകരെ സ്വന്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് ലക്ഷ്മി. കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമെല്ലാം താരം ആരാധകര്‍ക്കായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ താന്‍ വീണ്ടും മുത്തശ്ശിയായ സന്തോഷമാണ് ലക്ഷ്മി നായര്‍ പങ്കുവച്ചിരിക്കുന്നത്. ലക്ഷ്മിയുടെ മകന്‍ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ആദ്യത്തെ കണ്‍മണിയായി പെണ്‍കുഞ്ഞ് എത്തിയിരിക്കുകയാണ്.

‘പെണ്‍കുഞ്ഞാണ്, അവള്‍ ഞങ്ങളുടെ ഹൃദയം കവര്‍ന്നു’ എന്ന കുറിപ്പോടെയാണ് കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള അനുരാധയുടെയും വിഷ്ണുവിന്റെയും ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അനുരാധയുടെ സീമന്തചടങ്ങുകളെല്ലാം കുടുംബം ആഘോഷമാക്കിയ സന്തോഷമെല്ലാം താരം പങ്കുവച്ചിരുന്നു. രണ്ടു മക്കളാണ് ലക്ഷ്മിയ്ക്ക്. മകള്‍ പാര്‍വതി മാഞ്ചസ്റ്ററിലാണ് താമസം. പാര്‍വതിയ്ക്ക് ഇരട്ടക്കുട്ടികളാണുള്ളത്.