‘ആ വേലി ചാട്ടം ഇനിയും നിർത്താറായില്ലേ, കുറെ ഉണ്ടാക്കുന്നുണ്ടല്ലോ ‘ ; പർദ്ദയിട്ട് ജനങ്ങളെ പറ്റിക്കാനിറങ്ങി താരം, ഒടുക്കം പണി പാളിയപ്പോൾ

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലക്ഷ്മി നക്ഷത്ര. അവതാരകയായും ആർജെയായുമെല്ലാം തിളങ്ങിയ താരത്തിന് ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ആരാധകരുടെ ചിന്നു ചേച്ചിയാണ് ലക്ഷ്മി. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ലക്ഷ്മി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ്. വിഡിയോയിൽ പർദ്ദയിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജനങ്ങളെ പ്രാങ്ക് ചെയ്യുന്നതിന് വേണ്ടിയാണു താരം ഇത്തരത്തിൽ പർദ്ദയൊക്കെ ധരിച്ച് നിരത്തിലേക്ക് ഇറങ്ങിയത്. എന്നാൽ വളരെയധികം രസകരമായ ഒട്ടനവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി എത്തിയത്.

‘ആ വേലി ചാട്ടം ഇനിയും നിർത്താറായില്ലേ, വേറെ പണി ഒന്നും ഇല്ലേ, കുറെ ഉണ്ടാക്കുന്നുണ്ടല്ലോ’ തുടങ്ങിയ കമന്റുകളാണ് ഈ ഒരു വീഡിയോയ്ക്ക് താഴെയായി എത്തിയിരിക്കുന്നത്. എന്നാൽ താരം ഇത്തരം കമ്മന്റുകൾക്കൊന്നും ഒരു മറുപടിയും നൽകിയിട്ടില്ല.