പുതിയ വിശേഷവുമായി ലക്ഷ്മി നക്ഷത്ര, കയ്യടിച്ച് ആരാധകർ!

തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്കും താൽപ്പര്യം ഏറെയാണ്. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഈ വിഡിയോകൾക്ക് എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നതും. അത്കൊണ്ട് തന്നെ എന്നും മികച്ച പ്രമേയവുമായി ആരാധകരുടെ മുന്നിലെത്താൻ താരം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ താരത്തിന്റെ വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് യൂട്യൂബിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി. യൂട്യൂബിൽ കൂടി തന്നെയാണ് ലക്ഷ്മി ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും.

Lakshmi Nakshatra new workout video

അഞ്ചു ലക്ഷത്തിൽ അധികം ഫോള്ളോവെർസ് ആണ് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന് ഉള്ളത്. ഇപ്പോൾ താൻ ആദ്യമായി ബഗ്ഗി എന്ന വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ആണ് താരം തന്റെ ചാനലിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്. തിരുവനന്തപുരം കോവളത്തെ റിസോർട്ടിൽ വെച്ചാണ് ലക്ഷ്മി വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ബഗ്ഗി ഓടിച്ച് കൊണ്ട് തന്റെ വിശേഷങ്ങൾ പറയുന്ന ലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടന്നാണ് ആരാധകർ സ്വീകരിച്ചത്. താൻ ആദ്യമായി ആണ് ഇത്തരം ഒരു വാഹനം ഓടിക്കുന്നത് എന്നും ഒരുപാട് നാളുകൾ കൊണ്ടുള്ള ആഗ്രഹമാണ് ഇപ്പോൾ സാധിച്ചത് എന്നും ലക്ഷ്മി പറഞ്ഞു. വലിയ റിസോർട്ടുകളിൽ എല്ലാം സ്ഥലം ചുറ്റി കാണാൻ വേണ്ടി പൊതുവെ ഉപയോഗിക്കുന്ന വാഹനം ആണ് ബഗ്ഗി.

മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം. നിരവധി ഫാൻസ്‌ പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago