പുതിയ വിശേഷവുമായി ലക്ഷ്മി നക്ഷത്ര, കയ്യടിച്ച് ആരാധകർ!

തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്കും താൽപ്പര്യം ഏറെയാണ്. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിലൂടെ തന്റെ വിശേഷങ്ങൾ…

തന്റെ വിശേഷങ്ങൾ എല്ലാം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ വിശേഷങ്ങൾ എല്ലാം അറിയാൻ ആരാധകർക്കും താൽപ്പര്യം ഏറെയാണ്. അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഈ വിഡിയോകൾക്ക് എല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നതും. അത്കൊണ്ട് തന്നെ എന്നും മികച്ച പ്രമേയവുമായി ആരാധകരുടെ മുന്നിലെത്താൻ താരം പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. അത് കൊണ്ട് തന്നെ താരത്തിന്റെ വിഡിയോകൾ എല്ലാം വളരെ പെട്ടന്ന് യൂട്യൂബിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി. യൂട്യൂബിൽ കൂടി തന്നെയാണ് ലക്ഷ്മി ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നതും.

Lakshmi Nakshatra new workout video
Lakshmi Nakshatra new workout video

അഞ്ചു ലക്ഷത്തിൽ അധികം ഫോള്ളോവെർസ് ആണ് ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന് ഉള്ളത്. ഇപ്പോൾ താൻ ആദ്യമായി ബഗ്ഗി എന്ന വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ആണ് താരം തന്റെ ചാനലിൽ കൂടി പുറത്ത് വിട്ടിരിക്കുന്നത്. തിരുവനന്തപുരം കോവളത്തെ റിസോർട്ടിൽ വെച്ചാണ് ലക്ഷ്മി വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ബഗ്ഗി ഓടിച്ച് കൊണ്ട് തന്റെ വിശേഷങ്ങൾ പറയുന്ന ലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടന്നാണ് ആരാധകർ സ്വീകരിച്ചത്. താൻ ആദ്യമായി ആണ് ഇത്തരം ഒരു വാഹനം ഓടിക്കുന്നത് എന്നും ഒരുപാട് നാളുകൾ കൊണ്ടുള്ള ആഗ്രഹമാണ് ഇപ്പോൾ സാധിച്ചത് എന്നും ലക്ഷ്മി പറഞ്ഞു. വലിയ റിസോർട്ടുകളിൽ എല്ലാം സ്ഥലം ചുറ്റി കാണാൻ വേണ്ടി പൊതുവെ ഉപയോഗിക്കുന്ന വാഹനം ആണ് ബഗ്ഗി.

മുൻപ് പലതവണ അവതാരകയായി എത്തിയെങ്കിലും ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ടമാർ പടാർ എന്ന കോമഡി ഗെയിം ഷോയിൽ അവതാരകയായി എത്തിയതാണ് ലക്ഷ്മി നക്ഷത്രയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി ആരാധകരെയാണ് താരത്തിന് പരുപാടിയിൽ നിന്ന് ലഭിച്ചത്. അതിന് ശേഷം പരിപാടിയുടെ പേര് മാറ്റി സ്റ്റാർ മാജിക് എന്ന പേരിൽ എത്തിയപ്പോഴും ലക്ഷ്മി തന്നെയാണ് അവതാരകയായി എത്തിയത്. ഒരുപക്ഷെ ലക്ഷ്മിയുടെ അവതരണം തന്നെയാണ് പരിപാടിയുടെ വിജയത്തിന് കാരണമായ ഒരു പ്രധാനഘടകം എന്ന് തന്നെ വേണമെങ്കിൽ പറയാം. നിരവധി ഫാൻസ്‌ പേജുകളും ലക്ഷ്മിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ ആരാധകർ ആരംഭിച്ചു കഴിഞ്ഞു.