ഡിസംബര്‍ തണുപ്പില്‍ കൂളായി ലക്ഷ്മി പ്രമോദ്!!!

മിനിസ്‌ക്രീനിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ലക്ഷ്മി പ്രമോദ്. വില്ലത്തി വേഷങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ ജീവിതത്തിലെ ചില മോശം അനുഭവം കാരണം താരം ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ല. ഭര്‍ത്താവിന്റ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ലക്ഷ്മി ഏറെ വിവാദത്തിലായിരുന്നു. ശേഷം അടുത്തിടെയാണ് താരം സോഷ്യലിടത്തും സജീവമായത്.

പലപ്പോഴും താരം പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം വൈറലാകാറുണ്ട്. ഇത്തവണയും താരം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. ഡിസംബര്‍ മാസത്തിലെ മഞ്ഞ് ആസ്വദിക്കുന്ന ചിത്രങ്ങളാണ് ലക്ഷ്മി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

എവിടെയാണ് താരം എന്നൊന്നും പോസ്റ്റില്‍ പറഞ്ഞിട്ടില്ല. എങ്കിലും, ഡിസംബര്‍ തണുപ്പ് ആസ്വദിക്കുകയാണ് നടിയെന്നാണ് ചിത്രങ്ങള്‍ പറയുന്നത്. പലപ്പോഴും ലക്ഷ്മി പ്രേക്ഷകരുമായി പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം യാത്രകളുമായി ബന്ധപ്പെട്ടതാണ്.

ഏഷ്യാനെറ്റിലെ പരസ്പരമാണ് ലക്ഷ്മിയ്ക്ക് ആരാധകരെയുണ്ടാക്കിയത്.
പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു ലക്ഷ്മിയും ഭര്‍ത്താവ് അസറും.

സ്‌കൂളിലെ ഏറ്റവും വലിയ തല്ലുകൊള്ളിയെ ആയിരുന്നു താന്‍ പ്രണയിച്ചതെന്നും ലക്ഷ്മി മുന്‍പ് പറഞ്ഞിരുന്നു. സ്‌കൂള്‍ ലീഡറായിരുന്നതിനാല്‍ അതൊരു ടെന്‍ഷനായിരുന്നു എന്നുംസ്‌കൂളില്‍ എല്ലാവരും ഈ വിവരം അറിഞ്ഞതോടെയാണ് അവനെ പുറത്താക്കിയെന്നും താരം പറഞ്ഞിരുന്നു.

Anu B