തിരക്കഥാകൃത്തായി നടി ലക്ഷ്മി പ്രിയ…! സംവിധാനം ഭര്‍ത്താവ് തന്നെ!

സിനിമാ സീരിയല്‍ രംഗത്ത് തന്റെ അഭിനയ മികവ് തെളിയിച്ച നടി ലക്ഷ്മി പ്രിയ ഇപ്പോഴിതാ ഒരു തിരക്കഥാകൃത്തിന്റെ പരിവേഷം അണിഞ്ഞ് എത്തുകയാണ്. ആറാട്ട് മുണ്ടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലക്ഷ്മിയുടെ ഭര്‍ത്താവായ പി. ജയ് ദേവ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംഗീതജ്ഞന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ജയ്‌ദേവ്. ഇപ്പോഴിതാ ചിത്രത്തിന് തുടക്കം കുറിച്ചു എന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അമ്പലപ്പുഴ കോറല്‍ ഹൈറ്റ്സില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എംപിയും എച്ച്. സലാം എംഎല്‍എയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.

രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ആറാട്ട് മുണ്ടനെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. അതേസമയം, നടിയില്‍ നിന്ന് ഒരു തിരക്കഥാകൃത്തായി മാറുമ്പോഴുള്ള മാറ്റത്തെക്കുറിച്ചും നടി വ്യക്തമാക്കുന്നുണ്ട്. ഇതുവരെ അഭിനേത്രി എന്ന നിലയില്‍ യാതൊരു ടെന്‍ഷനുമില്ലാതെ ഇരുന്ന ഞാന്‍ തിരക്കഥാകൃത്ത് എന്ന മേലങ്കി അണിയുമ്പോള്‍ അത് തരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. എങ്കിലും എന്നെ വിശ്വസിച്ച് ഈ ദൗത്യം ഏല്‍പ്പിച്ച കഥാകൃത്ത് രാജേഷ് ഇല്ലത്ത്, നിര്‍മാതാവ് എം.ഡി സിബിലാല്‍, സംവിധായകനും എന്റെ പ്രിയപ്പെട്ട ഭര്‍ത്താവുമായ പി. ജയ് ദേവ് തുടങ്ങി മുഴുവന്‍ പേരോടും നന്ദി അറിയിക്കട്ടെ. എന്നെ ഏല്‍പിച്ച ഉത്തരവാദിത്തം ഭംഗിയാക്കാന്‍ പരമാവധി ശ്രമിക്കാം എന്നും ലക്ഷ്മി പ്രിയ പറയുന്നു.

 

 

 

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

8 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

8 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

8 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

9 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

21 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

21 hours ago