ബിഗ് ബോസ് മലയാളം സീസണ് 4ല്‍ 100 ദിവസം തികച്ചയാളാണ് നടി ലക്ഷ്മി പ്രിയ. പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ ലക്ഷ്മി പ്രിയ ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്കുവെക്കുകയുണ്ടായി. തനിക്കവിടെ ഏറ്റവും കൂടുതലിഷ്ടം റോബിനെയാണെന്നും ദില്‍ഷ മനസിലാക്കിയതില്‍ കൂടുതല്‍ താന്‍ അവനെ മനസിലാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു.
അതേസമയം തനിക്ക് കിട്ടിയ പ്രേക്ഷക പിന്തുണ കാണുമ്പോള്‍ താന്‍ ആയിരുന്നു വിന്നറാവേണ്ടിയിരുന്നതെന്നാണ് തോന്നുന്നതെന്നും ലക്ഷ്മി പറഞ്ഞു. ബ്ലെസ്ലി വിവാദത്തിലും താരം പ്രതികരിക്കുകയുണ്ടായി. തന്നെ കണ്ടു പഠിക്കണം, താനിങ്ങനെയാണ് എന്നൊക്കെ പറഞ്ഞു വന്നിട്ടുള്ള ഒരാളിന്റെ മുഖം മൂടി ഊര്‍ന്നു വീഴുന്നതാണ് നമ്മള് പിന്നീട് കണ്ടത്. എനിക്ക് ഒന്നും ഉള്‍ക്കൊള്ളാനേ പറ്റിയിട്ടില്ല.
ഞാനെന്തെങ്കിലും വിഷമിക്കുന്നുണ്ടെങ്കില്‍ അതു ബ്ലെസ്ലിയുടെ പെരുമാറ്റത്തില്‍ ആണ്. എന്റെ കുഞ്ഞനിയനായി സ്നേഹിച്ച ഒരു കുട്ടിയാണ്. അതെന്നെ വല്ലാതെ മുറിവേല്‍പ്പിക്കുകയും വേദനിപ്പിക്കുകയും ഇപ്പോഴും എന്നെ സങ്കടപ്പെടുത്തുന്നു. ബിഗ്ബോസ് പോലൊരു മഹനീയമായ ഷോയില്‍ 100 ദിവസത്തില്‍ ബ്ലെസ്ലിയെ പോലൊരാള്‍ കേവലം പിആര്‍ വര്‍ക്കുകൊണ്ട് മാത്രം നിലനിന്നു എന്നത് എനിക്ക് ഭയങ്കരമായി വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേര്‍ത്തു.
വിമാനത്താവളത്തില്‍ ലക്ഷ്മി പ്രിയയുടെ കുടുംബം താരത്തെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. നടി മകളെ കെട്ടിപ്പിടിക്കുന്നതും ഭര്‍ത്താവിന്റെ കാല് തൊട്ടു വണങ്ങുന്നതും വീഡിയോയില്‍ കാണാം.