പരസ്പരം പിരിയാം എന്ന് തീരുമാനിച്ച സന്ദർഭങ്ങൾ ഉണ്ട്

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ലക്ഷ്‌മി പ്രിയ. നിരവധി ചിത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തിയ താരം സിനിമയെ കൂടാതെ റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നുണ്ട്. ഇതിനോടകം അനേകം ചിത്രങ്ങളിൽ തന്റെ സാനിദ്യം അറിയിച്ചിട്ടില്ല താരത്തിന്റെ വ്യക്തിപരമായ വിശേഷങ്ങൾ ഒന്നും പ്രേക്ഷകർക്ക് അത്ര പരിചിതമല്ല. എന്നാൽ താരം ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു വളർന്ന പെണ്കുട്ടിയാണെന്നുള്ള വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ അത് സത്യമാണെന്ന് പറഞ്ഞു കൊണ്ട് ലക്ഷ്മി പ്രിയയും വന്നിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന  ലക്ഷ്മി. ഇപ്പോഴിതാ തന്റെ വിവാഹ വാർഷികത്തിൽ തന്റെ ഭർത്താവിനെ കുറിച്ച് ലക്ഷ്മി പങ്കുവെച്ച കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കൂടിയാണ് ലക്ഷ്മി പ്രിയ തന്റെ കഴിഞ്ഞ കാലത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, സുരക്ഷിതത്വത്തോടെ ജീവിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വര്ഷം തികഞ്ഞിരിക്കുന്നു എന്നാണ് താരം പറയുന്നത്. വിവാഹം ഒരു പെൺകുട്ടിക്ക് സുരക്ഷിതത്വം ഒരുക്കുമോ എന്ന് ചോദിച്ചാൽ ഞാൻ അതെ എന്ന് പറയും എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി തന്റെ പഴയകാലത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. രണ്ടു വയസ്സിൽ മാതാപിതാക്കളെ നഷ്ട്ടപെട്ട എനിക്ക് അപ്പച്ചിയും വാപ്പുമ്മയും ആയിരുന്നു എല്ലാം. എന്നാൽ താൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ വാപ്പുമ്മയും തൊട്ടടുത്ത വര്ഷം അപ്പച്ചിയും മരിച്ചതോടെ തന്റെ ജീവിതം ഒരു നാടക സംഘത്തിലേക്ക് പറിച്ച് നേടുകയായിരുന്നു. നമ്മൾ സിനിമയിലും ഒക്കെ കാണുന്ന പോലെ രാജാവിന്റെ വാളും കിരീടവും ഒക്കെ വെച്ചിരിക്കുന്ന ഒരു കുടുസ് മുറിയിൽ ആയിരുന്നു പിന്നീടുള്ള എന്റെ ജീവിതം.

220 രൂപയാണ് അന്നത്തെ എന്റെ ശമ്പളം. അതിൽ ഇരുന്നൂറു രൂപയും ഞാൻ ചിട്ടിക്ക് കൊടുത്ത് ബാക്കി ഉള്ള പൈസ കൊണ്ട് ചുരുക്കിയാണ് ജീവിച്ചത്. ഉത്സവ സീസണിൽ തന്നെയാരുന്നു പരീക്ഷയും. നാടക വണ്ടി സ്കൂളിനു പുറത്ത് എന്നെയും കാത്ത് കിടക്കും. ഒരിക്കൽ അച്ചൻ കാണാൻ വന്ന ചേട്ടൻ അച്ഛൻ ഇല്ലാതിരുന്നത് കൊണ്ട് തിരിച്ച് പോകുന്ന കാര്യം എന്നോട് പറയാം എന്ന് കരുതി എന്റെ മുറിയുടെ വാതിലിൽ കൊട്ടി. വാതിൽ ഒരു പാളി മാത്രം തുറന്നു ഞാൻ അകത്തെ കാര്യങ്ങൾ ഒന്നും ചേട്ടൻ കാണാതിരിക്കുന്ന രീതിയിൽ നിന്ന്. എന്നാൽ ചേട്ടൻ മുറിയിലേക്ക് എത്തി നോക്കിയിട്ടു ഈ മുറിയിൽ ഒരു ഫാൻ പോലുമില്ലാതെ താൻ എങ്ങനെ ജീവിക്കുന്നു നിന്നും എന്നോട് ചോദിച്ചു. അന്ന് ഞാൻ എന്തോ പറഞ്ഞു. ആ കുടുസു മുറിയിൽ നിന്ന് എന്നെ രക്ഷപെടുത്തണം എന്ന അദ്ദേഹത്തിന്റെ ആ ഉറച്ച തീരുമാനം ആണ് ഇന്ന് നിങ്ങൾ കാണുന്ന ലക്ഷ്മി പ്രിയ. ഈ കാലയളവിനുള്ളിൽ പല പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയും ഒന്നിച്ച് ജീവിക്കില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഞാൻ ഇല്ലെങ്കിൽ അദ്ദേഹം ഇല്ല, അദ്ദേഹം ഇല്ലെങ്കിൽ ഞാനുമില്ല.

Devika Rahul