ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ എന്റെ അസിസ്റ്റന്റ് മാറിനിന്ന് അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്!

മികച്ച നടനായും സംവിധായകനായും പല തവണ കഴിവ് തെളിയിച്ച താരമാണ് ലാൽ. അഭിനയം, സംവിധാനം, നിർമ്മാണം, ഗാനാലാപനം എല്ലാം ലാലിന്റെ കൈയിൽ ഭദ്രമാണെന്ന് പലതവണ താരം തെളിയിച്ചിട്ടുണ്ട്. അച്ഛന് പിന്നാലെ മകൻ ജീന്‍ പോള്‍ ലാലും സംവിധാന രംഗത്തേക്ക് എത്തിയിരുന്നു. ജീൻ പോളും സംവിധാനം ചെയ്ത ചിത്രങ്ങളും മികച്ചവ ആയിരുന്നു. ഇപ്പോൾ ലാലും ജീൻ പോളും ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രം ആണ് ‘സുനാമി’. ഇത് ആദ്യമായാണ് അച്ഛനും മകനും ഒന്നിച്ച് ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രതികരണം ആണ് നേടുന്നത്. ഈ അവസരത്തിൽ തന്റെ സന്തോഷം അറിയിച്ച് ലാൽ എത്തിയിരുന്നു. അതിനൊപ്പം തന്നെ തന്റെ അസിസ്റ്റന്റ് ഡയറക്ടർമാരുമായുള്ള രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു.

ഞാൻ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് എനിക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയി നിൽക്കുന്നവർ ഞാൻ കാണാതെ മാറിനിന്ന് രഹസ്യമായി പുക വലിക്കും. അത് ഞാൻ കാണുകയും ചെയ്തു. ഞാന്‍ ഒരിക്കല്‍ അവരോടു പറഞ്ഞു ‘നിങ്ങള്‍ക്ക് പുക വലിക്കണമെങ്കില്‍ വലിച്ചോളു. അതിനു എന്റെ മുന്നിൽ നിന്ന് പോകുന്നത് എന്തിനാണ് എന്ന്. പുക വലിക്കണം എനിക്കിൽ അത് എന്റെ മുന്നില്‍ തന്നെ നിന്ന് വലിച്ചോളൂ. എന്റെ മുന്നിൽ നിന്ന് അങ്ങനെ ചെയ്യാതിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്നോട് ബഹുമാനം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. എന്റെ മുന്നിൽ വെച്ച് അങ്ങനെ ചെയ്താൽ നിങ്ങൾ ബഹുമാനം എന്നോട് ഇല്ല എന്നും ഞാൻ കരുതുന്നില്ല എന്ന് പറയും.

ബഹുമാനം ഒക്കെ മനസ്സിൽ ഉണ്ടായാൽ മതി. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സമാധാനപരമായി ഒന്നിച്ചിരുന്നു കാര്യങ്ങൾ പറയുന്നതൊക്കെ രസമുള്ള കാര്യമാണ്. അപ്പോൾ കിട്ടുന്ന സുഖവും സന്തോഷവും ഒക്കെ നമ്മൾ ശരിക്കും എന്ജോയ് ചെയ്യുകയാണ് വേണ്ടത്. സമാധാനത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാൻ ഉള്ളതാണ് ജീവിതം എന്നും താരം പറഞ്ഞു.

Sreekumar R