കോവിഡില്‍ സാമ്പത്തിക പ്രശ്‌നം! പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല, റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നെന്ന് നടന്‍ ലാല്‍

ഓണ്‍ലൈന്‍ റമ്മി നിരവധി ജീവനാണ് കോവിഡ് കാലത്ത് എടുത്തത്. താരങ്ങള്‍ തന്നെ പ്രമോട്ട് ചെയ്തതായത് കൊണ്ട് ഒട്ടേറെപേരാണ് ചതിക്കുഴിയില്‍ വീണത്. ഇപ്പോഴിതാ റമ്മി പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍ ലാല്‍. പരസ്യം കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാണ് താന്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഇടയായതെന്നും ലാല്‍ പറയുന്നു.

ഒരു പ്രോഡക്ടിനു വേണ്ടിയുള്ള പരസ്യത്തില്‍ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. ഗവണ്‍മെന്റ് അനുമതിയോടെയാണ് അവര്‍ എന്നെ സമീപിച്ചത്. നിരവധി അഭിനേതാക്കള്‍ ഇത്തരം പരസ്യങ്ങള്‍ ഇവിടെ മുന്‍പും ചെയ്തിട്ടുണ്ട്. കോവിഡ് കാലമായതുകൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടുമാണ് ആ പരസ്യം കമ്മിറ്റ് ചെയ്തത്. അത് കണ്ടിട്ട് ആര്‍ക്കെങ്കിലും ദുരന്തങ്ങള്‍ ഉണ്ടായെങ്കില്‍ അതില്‍ ഖേദമുണ്ട്. ചെയ്തത് തെറ്റാണെന്ന് തോന്നിയുള്ള മാപ്പു പറച്ചില്‍ ആയി കണക്കാക്കരുത്.”ലാല്‍ പറയുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ക്ക് ആത്മഹത്യകള്‍ക്കും ഒന്നും വഴിവെക്കുമെന്ന ചിന്തിച്ചു പോലുമില്ലെന്ന് ലാല്‍ പറയുന്നു.

നടന്‍ ലാല്‍, റിമി ടോമി, വിജയ് ബാബു പോലെ ഉള്ളവരൊക്കെ റെമ്മിയുടെ പരസ്യങ്ങളില്‍ അഭിനയിച്ചതാണ്. അടുത്തിടെയാണ് ഇത് വിവാദമായത്. എം എല്‍ എ ഗണേഷ് കുമാറാണ് ഇതിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചത്. റെമ്മി പരസ്യത്തില്‍ അഭിനയിക്കുന്ന കലാകാരന്മാരോട് അതില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കണം എന്നായിരുന്നു കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടത്. ഗണേഷ് കുമാറിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് ആയിരുന്നു സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു.

നടന്‍ അല്ലു അര്‍ജുന്‍, യാഷ് എന്നീ നടന്മാര്‍ പരസ്യങ്ങളില്‍ നിന്നും പിന്മാറിയതിനെ കുറിച്ചും, തന്റെ ആരാധകര്‍ക്ക് മോശം ആയിട്ടുള്ള ഒരു സന്ദേശം നല്‍കാതിരിക്കാന്‍ വേണ്ടിയായിരുന്നു താരങ്ങള്‍ ഇത്തരത്തില്‍ ഒരു രീതി പിന്തുടരുന്നത് എന്നും ഇരുവരും പറഞ്ഞിരുന്നു. ഇതുപോലെ മറ്റ് താരങ്ങളും മതൃകയകണം എന്നായിരുന്നു സോഷ്യല്‍ മീഡിയയും ആവശ്യപ്പെട്ടത്.

Anu B