അന്ന് ഞാൻ മാഡം എന്ന് വിളിക്കാതെ സുനിത എന്ന് വിളിച്ചത് ഇഷ്ട്ടപെട്ടില്ല, ഷോട്ട് റെഡി ആയിട്ടും സുനിത അന്ന് വന്നില്ല!

മലയാളികൾക്ക് നിരവധി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാൾ ആണ് ലാൽ ജോസ്. സിനിമയിൽ സഹസംവിധായകനായി തുടക്കം കുറിച്ച ലാൽ ജോസ് വളരെ പെട്ടന്നാണ് മലയാളികളുടെ പ്രിയ സംവിധായനായി മാറിയത്. ഇപ്പോൾ താൻ സഹസംവിധായകനായി ജോലി നോക്കിയപ്പോൾ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ലാൽ ജോസ് ഒരു അഭിമുഖത്തിൽ. ഒരുകാലത്ത് ജയറാം, മുകേഷ്, ജഗതീഷ് ചിത്രങ്ങളിലെ സ്ഥിരം സാനിദ്യം ആയിരുന്നു സുനിതയുമായി നടന്ന ഒരു വാക്ക് തർക്കത്തെ കുറിച്ചാണ് ലാൽ ജോസ് പറഞ്ഞത്. ലാൽ ജോസിന്റെ വാക്കുകൾ ഇങ്ങനെ,

പൂക്കാലം വരവായി എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഞാനും സുനിതയും തമ്മിൽ ഒരു വാക്ക് തർക്കം ഉണ്ടാകുന്നത്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകൻ. രണ്ടുമൂന്ന് തവണ ഷോട്ട് റെഡി ആയി എന്ന് ഞാൻ സുനിതയോട് ചെന്ന് പറഞ്ഞിട്ടും സുനിത വന്നില്ല. കുറച്ച് കഴിഞ്ഞും സുനിത വരാതെ ആയപ്പോൾ ഞാൻ അതിന്റെ കാരണം തിരക്കി. അപ്പോൾ അവരുടെ ആയ ആണ് മറുപടി പറഞ്ഞത്. ഷോട്ട് റെഡി ആയെന്നു ഞാൻ സുനിതയെന്നു വിളിച്ചാണ് പറഞ്ഞത് എന്ന്. ഇത്രയും പ്രശസ്തയായ താരത്തിന്റെ പേരാണോ വിളിക്കുന്നത്? ഒന്നെങ്കിൽ സുനിതാമ്മ എന്ന് വിളിക്കണം, അല്ലെങ്കിൽ സുനിത മാഡം എന്ന് വിളിക്കണം എന്നുമാണ് ആയ പറഞ്ഞത്.

അത് കേട്ടപ്പോൾ എനിക്ക് ദേക്ഷ്യം വന്നു. ഇവിടെ ‘അമ്മ എന്നൊന്നും ആരും വിളിക്കില്ലെന്നും വിളിക്കാൻ വേണ്ടിയാണ് അവർക്ക് സുനിത എന്ന പേര് ഇട്ടിരിക്കുന്നതെന്നും അത് തന്നെ വിളിക്കത്തോളു എന്ന് ഞാനും ചൂടായി സംസാരിച്ചു. സംസാരം അതിരു കടന്ന് പോകുമെന്നായപ്പോൾ ചിത്രത്തിന്റെ സംവിധായകനായ കമൽ സാർ ഇടപെടുകയും സംസാരം അവസാനിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ഷൂട്ടിങ് അവസാനിക്കും വരെ ഞാൻ സുനിതയുടെ സംസാരിച്ചിട്ടില്ല. ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

Sreekumar R