Film News

എന്നെ കുറിച്ചുള്ള മോഹൻലാലിൻറെ പ്രവചനം വെളിപ്പെടുത്തി തന്നത് സിബി മലയിൽ, ലാൽജോസ്

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ താരം തന്നെ കുറിച്ച് നടൻ മോഹൻ ലാൽ ഒരു പ്രവചനം നടത്തിയിട്ടുണ്ടന്നും ഈ കാര്യം തന്നോട് പറഞ്ഞത് സിബി മലയിലാണെന്നും തുറന്നു  പറയുകയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ, ഒരിക്കൽ മോഹൻലാൽ സിബി മലയിലിനോട് തന്നെ കുറിച്ച് ഒരു പ്രവചനം നടത്തി, താൻ  മലയാളത്തിൽ അറിയപ്പെടുന്ന ഒരു സംവിധായകനായി മാറുമെന്ന്, അത് തന്നോട്  സിബി സാർ  പറഞ്ഞത് ഒരു മറവത്തൂർ കനവ് എന്ന ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് ലാൽജോസ് പറയുന്നു

വിഷ്ണുലോകം എന്ന സിനിമ സെറ്റിൽസന്ദർശിക്കാൻ എത്തിയ സിബി മലയിൽ ലാൽ അതൊന്നു എടുത്തു തരൂ എന്ന്  എല്ലാവരും പറയുന്നത്  കേട്ടിട്ട്   ശരിക്കും മോഹൻലാൽ  ആയിരിക്കുമെന്നു  തെറ്റിദ്ധരിച്ചു, എന്നാൽ അത് തന്നെയല്ലന്നും   കമലിന്റെ അസിസ്റ്റന്റ് പയ്യൻ ആയ ലാൽജോസിനെയാണെന്നും മോഹൻലാൽ സിബിസാറിനോട്  പറഞ്ഞു, എന്നിട്ട് പറഞ്ഞു നോക്കിക്കോ ഈ പയ്യൻ നാളെ ഒരു വലിയ സംവിധായകനായി മാറും എന്ന്,

ഈ കാര്യം മറവത്തൂർ കനവ് എന്ന ചിത്രത്തിന്റെ വിജയ്‌ഘോഷാ വേളയിൽ സിബി സാർ വെളിപ്പടുത്തി, അന്ന് അദ്ദേഹം പറഞ്ഞു എനിക്ക് മുൻപ് അറിയാമായിരുന്നു ലാൽ ജോസ് നല്ലൊരു സംവിധായകനായി മാറുമെന്ന്, കാരണം ഈ ഒരു കാര്യം വര്ഷങ്ങള്ക്ക് മുൻപ് മോഹൻലാൽ തന്നോട് പറഞ്ഞു എന്നും സിബി സാർ പറഞ്ഞു , ലാൽജോസ് പറയുന്നു

 

Suji