‘എന്റെ നല്ല പാതി, പങ്കാളി’: സുസ്മിത സെന്നിനൊപ്പം പുതിയ തുടക്കത്തെ കുറിച്ച് ലളിത് മോദി

മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോദി താന്‍ ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിംഗ് നടത്തുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ട്വിറ്ററില്‍ ഒരു പോസ്റ്റില്‍ ലളിത് മോദി സുസ്മിത സെന്നുമായുള്ള ‘പുതിയ തുടക്കത്തെക്കുറിച്ച്’ സംസാരിച്ചു.

സുസ്മിതയെ തന്റെ നല്ലപാതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ‘മാലദ്വീപിലും സാര്‍ഡീനിയയിലുമുള്ള സന്ദര്‍ശനം കഴിഞ്ഞ് ലണ്ടനില്‍ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു’, ലളിത് മോദി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉടന്‍ വിവാഹിതരാകാന്‍ പോകുമോ എന്ന് പലരും ചോദിച്ചു. എന്നാല്‍ ഇരുവരും ‘വെറും ഡേറ്റിംഗിലാണെന്ന്’ അറിയിച്ച് ലളിത് മോദി വീണ്ടുമെത്തി. ‘വെറും വ്യക്തതയ്ക്കായി. വിവാഹിതനല്ല – പരസ്പരം ഡേറ്റിംഗ് മാത്രം. അതും ഒരു ദിവസം സംഭവിക്കും,’ അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുടെ അന്വേഷണങ്ങള്‍ക്കിടയില്‍ ഇന്ത്യ വിട്ട ലളിത് മോദി 2010 മുതല്‍ ലണ്ടനിലായിരുന്നു. 1994-ല്‍ മിസ് യൂണിവേഴ്‌സ് കിരീടം നേടിയ സുസ്മിത സെന്‍ 1996-ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ബിവി നമ്പര്‍ 1, മൈനേ പ്യാര്‍ ക്യൂന്‍ കിയ, മൈ ഹൂ നാ, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

സുസ്മിത സെന്നിന് രണ്ട് പെണ്‍മക്കളുണ്ട് – അലിസയും റെനിയും. ആര്യ 2 എന്ന വെബ് സീരീസിലാണ് 46 കാരിയായ നടി അവസാനമായി അഭിനയിച്ചത്.

Gargi