തന്നെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു ഒപ്പമുള്ളവർ തന്നെ പരിഹസിക്കുന്നത്! സിനിമയിൽ തനിക്ക് ദുരിതനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്,ലളിത ശ്രീ 

മലയാള സിനിമയിൽ ഒരുപിടി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് ലളിത ശ്രീ, ഇപ്പോൾ താരം തന്റെ ജീവിതത്തെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുക്കുന്നത്,എനിക്ക്  അന്നേ ഭയങ്കര തടിയായിരുന്നു ഒപ്പം അഭിനയിക്കുന്നവര്‍ തന്നെ കളിയാക്കിയിരുന്നു ഇത് തന്നെ ഏറെ  വേദനിപ്പിച്ചിരുന്നു നടി പറയുന്നു,അച്ഛന്‍ മരിച്ചു, അനുജന്‍ ചെറിയ കുട്ടിയായിരുന്നു. ചേച്ചി ഭര്‍ത്താവിന്റെ ഒപ്പമായിരുന്നു. താന്‍ സിനിമയില്‍ വന്നത് ചേച്ചിയുടെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല.

അന്ന് സിനിമയില്‍ അഭിനയിക്കുന്നത് കൊണ്ടാണ് വീട്ടില്‍ ഭക്ഷണം കിട്ടിയിരുന്നത്. അമ്മയ്ക്ക് സുഖമില്ലത്ത ആൾ ആയിരുന്നു. താൻ മുൻപ് ബോഡിഷെയിംമിങ്ങ് ഉള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്, അതിൽ തനിക്ക് നല്ല വിഷമം ഉണ്ട്, എന്നാൽ അങ്ങനെ അഭിനയിച്ചതുകൊണ്ടാണ് വീടിന്റെ വാടകയും, മറ്റും ചെയ്യാൻ കഴിഞ്ഞത്. പലതരത്തില്‍ എന്നെപ്പറ്റി വള്‍ഗര്‍ ആയിട്ട് ഒപ്പമുള്ള ആര്‍ടിസ്റ്റുകള്‍ മറ്റു ആര്‍ടിസ്റ്റുകളോട് പറഞ്ഞ് അവര്‍ ചിരിച്ച് രസിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്


ഒരുപാട് വേദനിച്ചിട്ടുമുണ്ട്. അങ്ങനെയൊക്കെയുള്ള ദുഃഖങ്ങളായിരുന്നു ജീവിതത്തിൽ,അമ്മ നല്ല ബോൾഡ് ആയിരുന്നു, ശരിക്കും പല കാര്യത്തിലും അമ്മ എനിക്ക് ധൈര്യം തന്നിട്ടുണ്ട്, നടി പറയുന്നു