ഒരു നടന് എന്ന നിലയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന് എന്ന നിലയിലും കേമന്‍ തന്നെ. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കൂടെ അദ്ദേഹത്തിന്റെ സംവിധാനത്തിലുള്ള ബ്രോഡാഡി എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് നടന് ലാലു അലക്സ് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്.
ചിത്രത്തില്‍ കുര്യന് മാളിയേക്കല്‍ എന്ന കഥാപാത്രമായാണ് ലാലു അലക്സ് വേഷമിടുന്നത്. പൃഥ്വിരാജ് വിളിച്ച് കഥ പറഞ്ഞപ്പോള്‍ മുതല്‍ താന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു എന്നാണ് ലാലു അലക്സ് പറയുന്നത്. കഴിഞ്ഞൊരു ദിവസം പൃഥ്വിരാജ് വിളിച്ചു. ‘ലാലുച്ചായാ ഒന്നു രണ്ടു ഷോട്ടുകളിലെ ചില എക്സ്പ്രഷന്‍ സൗണ്ടുകള്‍ ഒന്നു കൂടി എടുക്കേണ്ടി വരും.. സ്റ്റുഡിയോയില്‍ വരാമോ എന്നു ചോദിച്ചു.. അതിനെന്നാ താന്‍ വന്നേക്കാം പക്ഷേ, ഒരു ചെറിയ സഹായം, ഡബ്ബ് ചെയ്യുമ്പോള്‍ പൃഥ്വിയും കൂടി അടുത്തുണ്ടെങ്കില്‍ സംഭവം പെര്‍ഫെക്ട് ആവും എന്നു പറഞ്ഞു. തിരക്കിനിടയില്‍ നിന്ന് പൃഥ്വി ഓടി വന്നു.
സ്റ്റുഡിയോയില്‍ തനിക്കൊപ്പമിരുന്നു. മുമ്പു ചെയ്ത സീന്‍ നോക്കിയപ്പോള്‍ പൃഥ്വി പറഞ്ഞത് ശരിയാണ്. ഒത്തിട്ടില്ല. വീണ്ടും സംവിധായകന് ആവശ്യപ്പെട്ടതു പോലെ ചെയ്തതോടെ സംഭവം ഓകെ. ഷൂട്ടിംഗില്‍ തന്റെ ഓരോ ഷോട്ടും പൂര്‍ത്തിയാക്കി കഴിഞ്ഞ് സംവിധായകനായ പൃഥ്വി ഓകെ, പെര്‍ഫെക്ട് എന്നൊന്നുമല്ല പറയുന്നത്. അതിനും മേലേയാണ്. അതോടെ നമ്മള്‍ക്കു ലഭിക്കുന്നത് ജില്.. ജില് എന്നൊരു ഫീലാണ്..എന്നാണ് ലാലു അലക്സ് പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…