ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം.

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച്‌ ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച്‌ മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നാണ് പ്രിയഗായികയുടെ നില ഗുരുതരമായത്.  ലതാ മങ്കേഷ്കറിന്റെ നവതി ഗംഭീര ആഘോഷമാക്കുകയായിരുന്നു ഇന്ത്യന്‍ സംഗീത ലോകം. ഈ കഴിഞ്ഞു പോയ സെപ്റ്റംബറിലായിരുന്നു ലതാ മങ്കേഷ്കറിന്ഡൃറെ 90 ാം പിറന്നാള്‍.ഇന്ത്യയുടെ മെലഡി ക്വീന്‍ ലതമങ്കേഷ്‌ക്കറിനെ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. ഇന്നും സംഗീതാസ്വാദകരുടെ മനസ്സില്‍ ലതാ മങ്കേഷ്‌ക്കറിനും അവരുടെ സഹോദരി ആശ ബോസ്ലെക്കുമുള്ള സ്ഥാനം വളരെ വലുതാണ്. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്.  ഇന്ത്യയിലെ പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ് ലതാ മങ്കേഷ്‌കര്‍. പതിനഞ്ചോളം ഭാഷകളില്‍ നാല്‍പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ലതാ മങ്കേഷ്‌കര്‍ ഭാരതീയ സംഗീതത്തിന്റെ വാനമ്ബാടിയെന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ ലതാ മങ്കേഷ്‌കറുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.  1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറിലായിരുന്നു ജനനം. പിതാവ് ദീനനാഥ് മങ്കേഷ്‌കര്‍ അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ഗായകനും നാടകപ്രവര്‍ത്തകനുമായിരുന്നു. പിതാവില്‍ നിന്നാണ് ലത സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്നത്.ലതയുടെ 13ാ മത്തെ വയസ്സിലാണ് ഹൃദയാഘാതം വന്ന് പിതാവ് മരിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ ചുമതല ലതയുടെ ഉത്തരവാദിത്തമായി. മറാത്തി ചിത്രമായ കിട്ടി ഹസാസിലാണ് ആദ്യ ഗാനം പാടിയതെങ്കിലു ആ ഗാനം പിന്നീട് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തു. ബോളിവുഡ് ചിത്രമായ മഹലില്‍ ആയേഗാ ആനേ വാലാ എന്ന ഗാനം പാടിയതോടെയാണ് ലത സംഗീത രംഗത്തു ശ്രദ്ധിക്കപ്പെടുന്നത്. ആദ്യഗാനം ആലപിച്ചതിനുശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ലക മങ്കേഷ്‌ക്കറിനെ തേടിയെത്തി. ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്. പിന്നീട് ലതാ മങ്കേഷ്‌കറിന്റെ നാദമാധുരിയില്‍ ആയിരക്കണക്കിന് ഗാനങ്ങള്‍ പിറവിയെടുത്തു പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌നം(2001), മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ തുടങ്ങി അനേകം ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബോളിവുഡ് ഗായിക ആശാ ഭോസ്‌ലേ ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ്. 1999-ല്‍ അവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. യുകെ യിലെ ആല്‍ബര്‍ട്ട് ഹാളില്‍ ആദ്യമായി ഗാനമാലപിച്ച ഇന്ത്യക്കാരിയെന്ന ബഹുമതിയും ലതയ്ക്ക് അര്‍ഹതപ്പെട്ടതാണ്.

Rahul

Recent Posts

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

6 mins ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

16 mins ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

22 mins ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

29 mins ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

36 mins ago

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും…

43 mins ago