‘ദീപാ തോമസ്…ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എങ്ങനെ നിങ്ങളെ കൃത്യമായി തേടിയെത്തുന്നു….?’ കുറിപ്പ്

നടി ദീപ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഞാന്‍ ഇപ്പോ എന്താ ചെയ്യാ. വിജയ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ സിനിമ കണ്ടോണ്ട് ഇരുന്നപ്പോള്‍ മൂന്നാലു വട്ടം സ്വയം കുത്തി ചത്താലോ എന്നുപോലും തോന്നിയെന്നാണ് ലോറന്‍സ് മാത്യു മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇന്നലെയാണ് പടം കണ്ടു തീര്‍ന്നത്… ഒരു ദിവസം എടുത്ത് ആ ഹാങ്ങ് ഓവര്‍ ഒന്നു മാറാന്‍… ജീവനില്‍ കൊതിയുള്ളവര്‍ അങ്ങോട്ട് പോകല്ലേ… ചെകുത്താന്റെ കോട്ടയാണിത്.. ചെകുത്താന്റെ കോട്ട…
Deepa Thomas….. ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എങ്ങനെ നിങ്ങളെ കൃത്യമായി തേടിയെത്തുന്നു….
#spoileralert
കൊറോണ സമയത്ത് ഒരു ഫ്‌ലാറ്റില്‍ പേരെന്റ്‌സ് ഇല്ലാതെ കഴിയേണ്ടി വരുന്ന ഒരു ചേച്ചികുട്ടിയുടെയും അനിയന്‍ കുട്ടന്റെയും കഥയാണ് ഈ സിനിമ… ഇനി വരുന്ന ചേച്ചിമാര്‍ക്ക് മാതൃക ആക്കാവുന്ന ഒരു ചേച്ചിയാണ് നമ്മുടെ ചേച്ചിപ്പെണ്ണ്.. അനിയന്റെ കൂടെ കള്ളു കുടിക്കുക, പുക വലിക്കുക, സ്റ്റഫ് അടിക്കുക എന്നതൊക്കെയാണ് ചേച്ചിയുടെ ഹോബികള്‍… അതിന്റെ കൂടെ അനിയന്റെ അടുത്ത് ഒരു ഉപദേശവും ഗേള്‍ ഫ്രണ്ടിനെ റൂമിലേക്ക് കൊണ്ടുവരുന്ന ദിവസം പ്രൊട്ടക്ഷന്‍ എടുത്തേക്കണേ.. നമ്മുടെ അപ്പനും അമ്മയ്ക്കും ഗ്രാന്‍ഡ് പേരെന്റ്‌സ് ആവാനുള്ള പ്രായം ആയിട്ടില്ലാ എന്ന്.. എന്തൊരു കരുതലാണ് ചേച്ചിപെണ്ണിന്.. നമുക്ക് ഇല്ലാതെപോയല്ലോ ഇതുപോലൊരു ഫയര്‍ ബ്രാന്‍ഡ് ചേച്ചി പെണ്ണിനെ…
ഒടുക്കം ഒരു രാത്രി കള്ളുകുടിച്ചു കിളി പോയി നിക്കുന്ന ടൈമില്‍ റിമോട്ടിനു വേണ്ടി തല്ലുകൂടുമ്പോള്‍ ഭിത്തിയില്‍ തലയടിച്ചു ചേച്ചിപ്പെണ്ണ് പടമായി…അതറിയാതെ അനിയന്‍ കുട്ടന്‍ സ്റ്റഫ് അടിച്ചു കിളിപോകുന്നു… പിന്നെ നടക്കുന്നത് റിയല്‍ ആണൊ അതോ ഹാലൂസിനേഷന്‍ ആണോയെന്ന് സ്വയം തീരുമാനിക്കുക.
പിന്നെ ചേച്ചിപ്പെണ്ണ് പ്രേതമായി വരുന്നതും തന്റെ ബോഡി പീസ് പീസ് ആയി വെട്ടിക്കീറാന്‍ അനിയനോട് പറയുന്നതുമൊക്കെയാണ്… ഇടയ്ക്ക് ചിരിക്കാന്‍ ഉണ്ട്… അതിപ്പോ
Santhosh Pandit സിനിമകള്‍ക്ക് ഇതിലും നിലവാരം ഉണ്ട്… ഒടുക്കം സ്റ്റഫ്‌ന്റെ കിക്ക് മാറുമ്പോള്‍ ചേച്ചി മരിച്ചില്ലെന്ന സത്യം അനിയന്‍കുട്ടന്‍ തിരിച്ചറിയുന്നു…
ഈ സിനിമ കണ്ടോണ്ട് ഇരുന്നപ്പോള്‍ മൂന്നാലു വട്ടം സ്വയം കുത്തി ചത്താലോ എന്നുപോലും തോന്നി…
My rating 0.25 / 5
രക്ഷപെടുക… അല്പം ചിരിക്കാന്‍ ഉള്ളതുകൊണ്ട് മാത്രം 0.25