മരണം വരെ കൂടെ ഉണ്ടാകും!! ലയനയെ ചേര്‍ത്ത് പിടിച്ച് ഹാഷ്മി

സോഷ്യലിടത്തെ വൈറല്‍ താരമാണ് ലയന കുറുപ്പ്. തന്റെ പരിമിതികളെ ഊര്‍ജ്ജമാക്കി നിരവധി പേര്‍ക്ക് പ്രചോദനം പകരുകയാണ് ലയന. ഫോട്ടോഷൂട്ടുകളിലൂടെയാണ്
ലയന ശ്രദ്ധേയയായത്. നവ വധുവായി എത്തിയ ഫോട്ടോഷൂട്ടാണ് നയനയെ പ്രശസ്തയാക്കിയത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ലയനയെ നവ വധുവാക്കി ഒരുക്കിയത്.

ഇപ്പോഴിതാ ലയനയുടെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ലയന പറയുന്ന കാര്യങ്ങള്‍ വൈറലായിരിക്കുകയാണ്.
തന്റെ ആത്മാര്‍ഥ സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ തന്നെ തളര്‍ത്തി കളഞ്ഞെന്നാണ് ലയന പറയുന്നത്. നീ നിന്റെ ഫേസ് കണ്ടിട്ടുണ്ടോ, എന്ത് കണ്ടിട്ടാണ് അഹങ്കരിക്കുന്നതെന്ന ആ ചോദ്യം തന്നെ തളര്‍ത്തി, അവിടെ നിന്നാണ് ലയനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്.

തന്റെ സുഹൃത്ത് ഹാഷ്മിയ്ക്ക് ഒപ്പമാണ് ലയന അഭിമുഖത്തിന് എത്തിയത്. ഹാഷ്മിയും ഒന്നച്ചുള്ള ഫോട്ടോഷൂട്ട് ഏറെ വൈറലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന് ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെ കുറിച്ചും ലയന പങ്കുവയ്ക്കുകയാണ്.

ബ്രൈഡല്‍ ഫോട്ടോ ഷൂട്ടില്‍ ഹാഷ്മിയായിരുന്നു ലയനയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. വിവാഹമാണോ, നിശ്ചയം ആണോ കഴിഞ്ഞത് എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു മറുപടി. നിങ്ങള്‍ തമ്മില്‍ പ്രണയത്തിലാണോ, വിവാഹം ഉണ്ടാകുമോ എന്ന് ചോദ്യത്തിന് നല്ല സുഹൃത്തുക്കള്‍ ആണെന്നാണ് ഇരുവരും പറയുന്നത്.

ഒരിക്കലും തന്റെ മുഖത്തെ പ്രശ്‌നത്തെക്കുറിച്ച് ഹാഷ്മി ഒന്നും പറഞ്ഞിട്ടില്ല.
എന്നും ഞാന്‍ അവനെ പോലെയാണ് എന്ന് മാത്രമാണ് പറയാറുള്ളത്. മുഖത്തെ പ്രശ്‌നം കുറവായി അവനോ തനിക്കോ തോന്നിയിട്ടില്ലെന്നും ലയന പറയുന്നു. മാത്രമല്ല തന്റെ മരണം വരെ ലയനയുടെ കൂടെ ഉണ്ടാകുമെന്നും ഹാഷ്മി ഉറപ്പ് നല്‍കുന്നുണ്ട്.

ഇപ്പോഴിതാ പല്ലിന്റെ ട്രീറ്റ്‌മെന്റ് തുടങ്ങിയിട്ടുണ്ട്. പത്ത് വയസിന് ശേഷമാണ് തനിക്ക് പല്ലിന്റെ പ്രശ്‌നം വന്നത്. പതിനെട്ട് വയസ്സില്‍ മുടങ്ങിയ ട്രീറ്റ്മെന്റ് അടുത്തിടെ തുടങ്ങിയിട്ടുണ്ടെന്നും ലയന പറയുന്നു. ഇപ്പോള്‍ ട്രീറ്റ്‌മെന്റിലാണ്. അത് കഴിഞ്ഞാല്‍ താനും എല്ലാവരെയും പോലെ ആകുമെന്നും ലയന പങ്കുവയ്ക്കുന്നു.

Anu B