എൽ.ഡി ക്ലാർക്ക് 2020 വിജ്ഞാപനം ആയി… ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം

വിവിധ വകുപ്പുകളിൽ എൽ.ഡി. ക്ലാർക്ക് നിയമനത്തിനുള്ള വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി. വിജയമാണ് യോഗ്യത. യോഗ്യത. പ്രായം 18-36. ഉദ്യോഗാർഥികൾ 02-01-1983-നും 01-01-2001-നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സാണ്. ഒ.ബി.സിക്ക് 39-ഉം എസ്.സി./എസ്.ടി.ക്ക് 41-ഉം. 2019 ജനുവരി ഒന്ന് കണക്കാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.
ഈവർഷം പ്രായപരിധി അവസാനിക്കുന്നവർക്കുകൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ

വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. നവംബർ 15. ആണ് ഗസറ്റ് തീയതി. ഒറ്റത്തവണ പ്രൊഫൈലിലൂടെയാണ് അപേക്ഷിക്കേണ്ടത്. നിലവിലുള്ള റാങ്ക്പട്ടികയുടെ മൂന്നുവർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതോടെ പുതിയ റാങ്ക്പട്ടിക നിലവിൽവരും. കഴിഞ്ഞ എൽ.ഡി. ക്ലാർക്ക് വിജ്ഞാപനത്തിന് 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്.

ഇത്തവണ അത് 18 ലക്ഷം കവിയുമെന്നാണ് കരുതുന്നത്. എല്‍.ഡി.സി.യുടെ യോഗ്യത എസ്.എസ്.എല്‍.സി.യില്‍നിന്ന് പ്ലസ്ടുവാക്കി ഉയര്‍ത്തി 2011-ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സ്പെഷ്യല്‍റൂള്‍ അംഗീകരിച്ചിട്ടില. അതിനാല്‍ 2013-ല്‍ പ്രത്യേക ഉത്തരവിറക്കിയാണ് എസ്.എസ്.എല്‍.സി. യോഗ്യത നിലനിര്‍ത്തി എല്‍.ഡി.സി. വിജ്ഞാപനങ്ങള്‍ പി.എസ്.സി. പ്രസിദ്ധീകരിക്കുന്നത് സ്പെഷ്യല്‍റൂള്‍ ഭേദഗതിചെയ്യുന്നതുവരെ എസ്.എസ്.എല്‍.സി. യോഗ്യതയാക്കി നിയമനം നടത്താന്‍

പി.എസ്.സി.ക്ക് അനുമതി നല്‍കുന്നതാണ് 2013 ജൂലായ് 23-ന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനവും പി.എസ്.സി. തയ്യാറാക്കിയത്. എല്‍.ഡി. ക്ലാര്‍ക്കിനൊപ്പം 64 തസ്തികകളുടെ വിജ്ഞാപനങ്ങളും അംഗീകരിച്ചു. സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് കോളേജ് ലക്ചറര്‍, കൊമേഴ്സ്യല്‍
പ്രാക്ടീസില്‍ ഹെഡ് ഓഫ് സെക്ഷന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രെയിനിങ് ഓഫീസര്‍ തുടങ്ങിയവയാണു മറ്റു തസ്തികകള്‍ ഇ-വേക്കന്‍സിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തപാല്‍ മുഖേനയും ഇ-മെയിലായും കിട്ടുന്ന ഒഴിവുകളും 2020 മാര്‍ച്ച് 31 വരെ സ്വീകരിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു.

Krithika Kannan