Categories: Film News

എംജി ഇല്ലാതെ ഒറ്റയ്ക്ക് അമേരിക്കയിലേക്ക്! മകളെ കാണാന്‍ ലേഖ ശ്രീകുമാര്‍

ഗായകന്‍ എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ്. 2000ലാണ് എംജിയും ലേഖയും ഒന്നിക്കുന്നത്. ലിവിങ് ടുഗ്ദര്‍ റിലേഷനിലെ മാതൃകാ ദമ്പതികളെന്നാണ് ഇരുവരും അറിയപ്പെടുന്നത്. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് എംജി ലേഖയും ഒന്നിച്ചത്. അന്നത്തെ ഇരുവരുടെയും പ്രണയം ഇന്നും അതുപോലെത്തന്നെയുണ്ട്. മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും സ്നേഹത്തിന്റെയും രഹസ്യം വെളിപ്പെടുത്തിയിരുന്നു.

 

‘ഇന്നുവരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ഇനി ഒരു പ്രശ്നവും ഉണ്ടാവുകയും ഇല്ലെന്നും മുന്‍പ് എംജി പറഞ്ഞിരുന്നു. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറുമില്ല. എനിക്ക് ഇഷ്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും കൊടുക്കുന്നു, പ്രണയ രഹസ്യം വെളിപ്പെടുത്തി ഒരിക്കല്‍ എംജി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും സജീവമാണ് ലേഖ ശ്രീകുമാര്‍. യൂട്യൂബ് ചാനലിലൂടെ ലേഖ തന്റെയും എംജിയുടേയും വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആവുന്നത് ലേഖയുടെ പുതിയ സന്തോഷമാണ്.

മകളെ കാണാന്‍ വേണ്ടി അമേരിക്കയിലേയ്ക്ക് പോയിരിക്കുകയാണ് ലേഖ.
എംജി കൂടെ ഇല്ലാതെ ഒറ്റയ്ക്കാണ് യാത്ര. എയര്‍പോര്‍ട്ടില്‍ നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് അമേരിക്കന്‍ യാത്ര വിശേഷങ്ങള്‍ ലേഖ ശ്രീകുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയിലേയ്ക്ക് പോകുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും എംജിയ്ക്കൊപ്പമുളള ചിത്രത്തോടൊപ്പമാണ് ഒറ്റയ്ക്കുള്ള അമേരിക്കന്‍ യാത്രയെ കുറിച്ച് ലേഖ പറയുന്നത്. ‘കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം ഒരു വിമാനത്തില്‍ കയറി, ഒരുപാട് കാര്യങ്ങള്‍ മാറി, സാന്‍ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാന്‍. അതേസമയം ഭര്‍ത്താവിനെ മിസ് ചെയ്യുന്നുണ്ടെന്നും ലേഖ കുറിച്ചു.

മാസങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ വേണ്ടി ലേഖയുടെ മകള്‍ കേരളത്തില്‍ എത്തിയിരുന്നു. ലേഖ തന്നെയാണ് മകള്‍ക്കൊപ്പമുളള സന്തോഷം നിറഞ്ഞ നിമിഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

മാസങ്ങള്‍ക്ക് മുന്‍പാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം ലേഖ വെളിപ്പെടുത്തിയത്. തനിക്ക് മറച്ച് വയ്ക്കാന്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ടാണ് മകളെ കുറിച്ച് പറഞ്ഞത്.

‘എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി’ എന്നായിരുന്നു അന്ന് ലേഖ പറഞ്ഞിരുന്നത്.

പിന്നീട് മകളുമായി ഗുരുവായൂര്‍ ദര്‍ശനത്തിനെത്തിയ ലേഖ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ”താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ”എന്ന് കുറിച്ചിരുന്നു.

 

Anu

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago