മലയാളത്തിന്റെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ളയാളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലേഖ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇരുവര്‍ക്കും ഏറെ ആരാധകരുണ്ട്. ലേഖയുമായുള്ള ശ്രീകുമാറിന്റെ വിവാഹം ഏറെ വിവാദമായിരുന്നു. വീട്ടുകാര്‍ക്ക് ഏറെ എതിര്പ്പായിരുന്നെന്ന് എംജി തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് ലേഖ എംജിയെ വിവാഹം കഴിയ്ക്കുന്നത്.
ഇപ്പോഴിതാ ലേഖയുടെയും മകള്‍ ശില്പയുടെയും ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ‘അടിക്കുറിപ്പുകള്‍ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ശില്‍പയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ലേഖ പങ്കുവച്ചത്. ലേഖയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശില്പ. കുറച്ചുനാള്‍ മുന്‍പാണ് ലേഖ മകളെ പരിചയപ്പെടുത്തിയത്.
അമ്മയും മകളും പരസ്പരം സ്നേഹചുംബനം കൈമാറുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് ഗുരുവായൂര്‍ ക്ഷേത്രമുറ്റത്ത് വച്ച് മകളെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രങ്ങളും ലേഖ പങ്കുവച്ചിരുന്നു.
അമേരിക്കയിലാണ് കുടുംബത്തോടൊപ്പം ശില്പയുടെ താമസം. എംജി ശ്രീകുമാറും ലേഖയും ഇടയ്ക്കിടെ മകളെ സന്ദര്‍ശിക്കാനും പോകാറുണ്ട്. ലേഖയും എംജിയും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ്. നിരവധി യാത്രകള്‍ ഇരുവരും നടത്താറുണ്ട്.