Categories: Film News

ജാഡക്കാരിയെന്നും പത്രാസുകാരിയെന്നുമെക്കെ മുദ്രകുത്തിയവർ ഇപ്പോൾ അതൊക്കെ തിരുത്തി പറയുന്നു!

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്.
അടുത്തിടെയാണ് ലേഖ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. പുതിയ ചാനലിൽ സജീവമായതോടെയാണ് താരത്തിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായത്തിനു പാടെ മാറ്റം വന്നു തുടങ്ങിയത്. ലേഖ ഓവറായി മേക്കപ്പ് ഇടുന്ന ആളാണെന്നും വലിയ ജാഡ ആണെന്നുമെക്കെയുള്ള തെറ്റിധാരണകൾ പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ ലേഖ തന്നെ ഇപ്പോൾ മാറ്റി പറയിപ്പിച്ചിരിക്കുകയാണ്. യൂട്യൂബ് ചാനലിൽ ലേഖ തന്റെ മേക്കപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. താൻ ബ്യുട്ടിപാർലറുകളിൽ അധികം സമയം ചിലവഴിക്കാത്ത ആളാണെന്നും താൻ തന്റെ അമ്മ പറഞ്ഞുതന്ന പരമ്പരാഗതമായ മേക്കപ്പുകൾ ആണ് ചെയ്യുന്നതെന്നും പ്രകൃതിദത്തമായ രീതിയിൽ സൗന്ദര്യം വർധിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്ന ആൾ ആണെന്നും ലേഖ പറഞ്ഞതോടെ ആരാധകരുടെ വിശ്വാസങ്ങൾ എല്ലാം പാടെ തകർന്നിരിക്കുകയാണ്.

Lekha Sreekumar

അമ്മ പറഞ്ഞു പഠിപ്പിച്ച എണ്ണയും താളിയും ചേര്‍ത്തുള്ള കുളിയാണ് തനിക് ഇന്നും ശീലമെന്നും പരമ്പരാഗത രീതികളില്‍ മാറ്റം വരുത്താതെ പോകുവാനാണ് തനിക്ക് താൽപര്യമെന്നും ബ്യൂട്ടി ടൈപ്പ്സുകൾ പങ്കുവെക്കുന്ന ഒരു വിഡിയോയിൽ ലേഖ പറഞ്ഞിരുന്നു. തന്റെ പാചക വിഡിയോകളും, യാത്ര അനുഭവങ്ങളും, ബ്യൂട്ടി ടിപ്സുകളുമെല്ലാം പങ്കുവെക്കുവാൻ വേണ്ടി തുടങ്ങിയതാണ് ലേഖ യൂട്യൂബ് ചാനൽ. വിഡിയോകൾ എല്ലാം ക്ലിക്ക് ആയി തുടങ്ങിയപ്പോഴേക്കും ലേഖയ്ക്കും ആരാധകർ കൂടി വരുകയാണ്.

Devika Rahul