വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ലിയോ. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് അടുത്തിരിക്കെ ചിത്രത്തിനെതിരെ വിവാദങ്ങളാണ് നിറയുന്നത്. അതിനിടെ റിലീസിന് മുന്നോടിയായി അനുഗ്രഹം തേടി തിരുപ്പതിയിലെത്തിയിരിക്കുകയാണ് ലോകേഷ്.
മുന്നോടിയായി തിരുപ്പതി ദര്‍ശനം നടത്തുന്ന ലോകേഷിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ലിയോയുടെ സഹ തിരക്കഥാകൃത്തായ രത്ന കുമാറും ലോകേഷിനൊപ്പം തിരുപ്പതിയിലെത്തിയിട്ടുണ്ട്. ഇരുവരും ദര്‍ശനം നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഒക്ടോബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. സൂപ്പര്‍ഹിറ്റായ മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, അര്ജുന്, ഗൗതം മേനോന്, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.
ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങള്‍ പിന്തുടരുകയാണ് ചിത്രത്തിനെ. ട്രെയിലര്‍ വന്നതിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശവും പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…