ലിയോ റിലീസ് !! വിവാദങ്ങള്‍ക്ക് പിന്നാലെ അനുഗ്രഹം തേടി ലോകേഷ് തിരുപ്പതിയില്‍

വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ലിയോ. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസ് അടുത്തിരിക്കെ ചിത്രത്തിനെതിരെ വിവാദങ്ങളാണ് നിറയുന്നത്. അതിനിടെ റിലീസിന് മുന്നോടിയായി അനുഗ്രഹം തേടി തിരുപ്പതിയിലെത്തിയിരിക്കുകയാണ് ലോകേഷ്.

മുന്നോടിയായി തിരുപ്പതി ദര്‍ശനം നടത്തുന്ന ലോകേഷിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ലിയോയുടെ സഹ തിരക്കഥാകൃത്തായ രത്‌ന കുമാറും ലോകേഷിനൊപ്പം തിരുപ്പതിയിലെത്തിയിട്ടുണ്ട്. ഇരുവരും ദര്‍ശനം നടത്തുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഒക്ടോബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്. സൂപ്പര്‍ഹിറ്റായ മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയാണുള്ളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

ഒന്നിനു പിന്നാലെ ഒന്നായി വിവാദങ്ങള്‍ പിന്‍തുടരുകയാണ് ചിത്രത്തിനെ. ട്രെയിലര്‍ വന്നതിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമര്‍ശവും പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.