ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ലിയോ. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ. മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദത്തെ തുടർന്ന് വിജയ് ആലപിച്ച ‘നാ റെഡി’ ഗാനത്തിൽ മാറ്റം വരുത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ.
സിനിമയിലെ ഗാനത്തിനെതിരെ കൊരുക്കപ്പേട്ട സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗാനത്തിൽ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗാനത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളിൽ ‘ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേർത്തിട്ടുണ്ട്.യുവാവ് കഴിഞ്ഞ ഞായറാഴ്ചയാണ് ഓൺലൈൻ വഴി പരാതി നൽകുകിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു.
നടൻ വിജയ്ക്കും ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയ്ക്ക് എതിരെയായിരുന്നു യുവാവിന്റെ പരാതി. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു ആവശ്യം. അതേസമയം, നാ റെഡി എന്ന ഗാനം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…