വിജയ് ആലപിച്ച നാ റെഡി’ ഗാനത്തിൽ മാറ്റം വരുത്തി ‘ലിയോ’ അണിയറപ്രവർത്തകർ

ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ലിയോ. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ. മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദത്തെ തുടർന്ന് വിജയ് ആലപിച്ച ‘നാ റെഡി’ ഗാനത്തിൽ…

ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന പുതിയ സിനിമയാണ് ലിയോ. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ. മയക്കുമരുന്ന് കടത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദത്തെ തുടർന്ന് വിജയ് ആലപിച്ച ‘നാ റെഡി’ ഗാനത്തിൽ മാറ്റം വരുത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ.


സിനിമയിലെ ഗാനത്തിനെതിരെ കൊരുക്കപ്പേട്ട സ്വദേശിയായ യുവാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഗാനത്തിൽ പുതിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗാനത്തിൽ ലഹരി ഉപയോഗത്തെ കുറിച്ച് പറയുന്ന ഭാഗങ്ങളിൽ ‘ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പ് കൂട്ടിച്ചേർത്തിട്ടുണ്ട്.യുവാവ് കഴിഞ്ഞ ഞായറാഴ്ചയാണ് ഓൺലൈൻ വഴി പരാതി നൽകുകിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു.

നടൻ വിജയ്ക്കും ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയ്ക്ക് എതിരെയായിരുന്നു യുവാവിന്റെ പരാതി. മയക്കുമരുന്ന് നിയന്ത്രണ നിയമപ്രകാരം ഇവർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു ആവശ്യം. അതേസമയം, നാ റെഡി എന്ന ഗാനം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.