നാസിക്കില്‍ തെങ്ങില്‍ കയറി ഇറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വീഡിയോ നെറ്റിസണ്‍മാരെ അമ്പരപ്പിച്ചിരിക്കുകയാണ്. വീഡിയോ ഇതുവരെ 97,800-ലധികം വ്യൂസ് നേടി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന് ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഗ്വി ഗ്രാമത്തിലെ സിന്നര്‍ താലൂക്കിലാണ് സംഭവം നടന്നത്.
ഗ്രാമവാസികളാണ് കരിമ്പിന് പാടത്തിനു നടുവിലെ മരത്തിനു മുകളിലേക്ക് കയറുന്ന പുള്ളിപ്പുലിയെ കണ്ടതും ദൃശ്യം പകര്‍ത്തിയതും. കുഞ്ഞുങ്ങളെ വളര്‍ത്താനും പതുങ്ങിയിരിക്കാനുമൊക്കെയായി കരിമ്പിന് പാടങ്ങളില്‍ പുള്ളിപ്പുലികള്‍ എത്തുന്നത് പതിവാണ്. ഇങ്ങനെയെത്തിയ പുലിയാണ് തെങ്ങിനു മുകളിലേക്ക് എന്തോ കണ്ട് ഭയന്ന് ഓടിക്കയറിയത്. അല്പ നേരത്തിനു ശേഷം ചുറ്റും പരതിയ പുള്ളിപ്പുലി മെല്ലെ താഴേക്കിറങ്ങാന്‍ തുടങ്ങി.
താഴെയെത്തിയതും പുള്ളിപ്പുലി ശരവേഗത്തില്‍ മുകളിലേക്ക് വീണ്ടും കയറിയതും ഒന്നിച്ചായിരുന്നു. പിന്നാലെ മറ്റൊരു പുള്ളിപ്പുലി ആക്രമിക്കാനെത്തിയത് അപ്പോള്‍ മാത്രമാണ് ഗ്രാമവാസികളും കണ്ടത്. ഈ പുലിയെ ഭയന്നാകാം പുള്ളിപ്പുലി തെങ്ങിനു മുകളില്‍ കയറിയതെന്ന് അപ്പോള്‍ മാത്രമാണ് കാഴ്ചക്കാര്‍ക്ക് മനസ്സിലായതും. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…