വിവാദങ്ങൾ ഒക്കെ അവിടെ നിൽക്കട്ടെ, ഈ സിനിമ ഒന്ന് പൂർത്തീകരിച്ചോട്ടെ , ദിലീപിനോപ്പം അലൻസിയർ

ഏറ്റവും പുതിയ ചിത്രത്തിന്റെ കഥ പറയുന്ന സമയത്ത് നടൻ അലസിയർ തന്നോട് വളരെ മോശമായി പെരുമാറിയെന്ന് സംവിധായകൻ വേണു ഫെഫ്‌കയ്‌ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.ഈ ചിത്രം നിർമ്മിക്കുന്നത് ഫെഫ്കയാണ് അത് കൊണ്ട് തന്നെ ഈ സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടേയുള്ളൂ.ഈ വിഷയത്തിൽ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേർന്ന് കൊണ്ട് ചർച്ച ചെയ്ത തീരുമാനിച്ച ശേഷം മാത്രമേ ഈ സംഭവത്തിൽ നടപടി എടുക്കുവാൻ സാധിക്കുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ഇങ്ങനെ സംഭവിക്കാൻ കാരണം മദ്യപിച്ചത് കൊണ്ടാണെന്ന് അലൻസിയർ വിശദീകരിച്ചിരുന്നു.പക്ഷെ എന്നാൽ ഈ വിശദീകരണം എന്നത് ഫെഫ്‌ക റൈ‌റ്റേഴ്‌സ് യൂണിയന്‍ അത്ര നല്ല രീതിയിൽ സ്വീകരിച്ചില്ല.

Dileep

എല്ലാവർക്കും പൊതുവെ ടെൻഷൻ ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.പക്ഷെ എന്നാൽ ഈ സമയത്തും യാതൊരു ടെൻഷനും കൂടാതെ തന്നെ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് നടൻ അലസിയർ ഈ സമയത്തും. പ്രമുഖ സംവിധായകൻ റാഫി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രത്തിന്റെ സെറ്റിൽ ദിലീപിന്റെയും അതെ പോലെ ചിത്രത്തിന്റെ നിർമ്മാതക്കളായ ഒരാളായ ബാദുഷയുടെ കൂടെ അലസിയർ തമാശ പറഞ്ഞു കൊണ്ടിരിക്കുന്ന അലസിയറിന്റെ ചിത്രമാണ് ബാദുഷ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

Dileep 2

ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിൽ അലസിയർ അഭിനയിക്കുന്നത്.ദയ എന്ന സിനിമയിലൂടെ മലയാളത്തിന്റെ അഭിനയലോകത്തിലേക്കെത്തിയ അഭിനേതാവാണ് അലന്‍സിയ‌ര്‍. അദ്ദേഹം നാടകത്തിലൂടെയാണ് അഭിനയമേഖലയിൽ എത്തിയത്.അതെ പോലെ തന്നെ ഞാൻ സ്റ്റീവ് ലോപസ്,മഹേഷിന്റെ പ്രതികാരം  എന്നീ സിനിമകളിൽ വളരെ മികച്ച അഭിനയം കാഴ്ച വെച്ച് കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു.2018 ലെ മികച്ച സ്വഭാവ നടനുള്ള അവാർഡ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ മികച്ച അഭിനയം  കൊണ്ട് അലന്‍സിയ‌റിന് നേടുവാനായി.അതെ പോലെ സംവിധായകൻ വേണുവാണ് ഫെഫ്ക്ക റൈറ്റേഴ്സ് യൂണിയനു വേണ്ടിയുള്ള ചിത്രമായ കാപ്പ സംവിധാനം ചെയ്യുന്നത്.അലസിയർ ഈ ചിത്രത്തിന്റെ കഥ പറയുമ്പോളാണ് വളരെ മോശമായി പെരുമാറിയതെന്ന് സംവിധായകൻ വ്യക്തമാക്കിയത്.

 

Vishnu