ആർഡിഎക്സ് എന്ന് വമ്പൻ വിജയ ചിത്രത്തിലൂടെ ആരാധകരുടെ പ്രിയ താരജോഡികളായി ആയിരിക്കുകയാണ് ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും. ഇപ്പോൾ, ഷെയ്ൻ നിഗത്തിന്റെ നായികയായി മഹിമ വീണ്ടും എത്തുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലാണ് ഷെയ്നിന്റെ നായികയായി മഹിമ എത്തുക. ഷെയ്ൻ തന്നെ ഈ സന്തോഷ വാർത്ത പങ്കുവച്ചിട്ടുമുണ്ട്. “ആർഡിഎക്സിന് ശേഷം ഞാനും മഹിമയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്.
ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ നിങ്ങൾ ഏവർക്കും പ്രിയപ്പെട്ടതായിതീരുമെന്ന് ഞാൻ കരുതുന്നു…”, എന്നാണ് ഷെയ്ൻ കുറിച്ചത്. പിന്നാലെ ആരാധകർ കമന്റുകളുമായി എത്തുകയും ചെയ്തു. ലിറ്റിൽ ഹാർട്സിൽ എങ്കിലും മിനിയും റോബർട്ടും ഒന്നിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. ആർഡിഎക്സിൽ ഇരുവരും ചെയ്ത കഥാപാത്രങ്ങളുടെ പേരാണ് മിനിയും റോബർട്ടും. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിറ്റിൽ ഹാർട്സ്.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻ ആണ് നിർമാണം. ഇവരുടെ രണ്ടാമത്തെ പ്രൊഡക്ഷൻ കൂടിയാണിത്. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനഘ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തും.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…