‘ലിയോ’ എത്തും മുന്‍പേ ആഘോഷം തുടങ്ങി!! ആഢംബരവാഹനം സ്വന്തമാക്കി സംവിധായകന്‍

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രം തിയ്യേറ്ററിലെത്തുന്നതിന് മുന്‍പേ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. ലോകേഷ് കനകരാജ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സ്വന്തമാക്കിയത് ഒരു കോടി 70 ലക്ഷം രൂപയുടെ ആഡംബര വാഹനമാണ്. ബിഎംഡബ്ല്യു ഏഴ് സീരിസാണ് താരം സ്വന്തമാക്കിയത്.

കമല്‍ഹാസന്‍ നായകനായ ചിത്രം വിക്രം വമ്പന്‍ ഹിറ്റായതോടെ ലോകേഷില്‍ പ്രതീക്ഷ കൂടിയിരിക്കുകയാണ്. ‘വിക്ര’ത്തിന്റെ സംവിധായകനില്‍ നിന്നും അടുത്ത സൂപ്പര്‍ ഹിറ്റാണ് ആരാധകലോകം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലിയോയ്ക്ക് വന്‍ പ്രതീക്ഷയാണ് നിറയുന്നത്.

രജനികാന്തിന്റെ ‘ജയിലര്‍’ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ ലോകേഷ് കനകരാജിന് ‘ലിയോ’യിലൂടെ അതെല്ലാം മറികടക്കാനാകുമോ എന്നാണ് സനിനിലോകം ഉറ്റുനോക്കുന്നത്. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററും വന്‍ വിജയമായിരുന്നു.

കോളിവുഡിലെ പ്രീ റിലീസ് ബിസിനസില്‍ ‘ലിയോ’ ഇതിനകം ഒന്നാമത് എത്തിയിട്ടുണ്ട്. റിലീസിന് ഏകദേശം 150 കോടിയെങ്കിലും നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെയും ആരാധകരുടെയും പ്രതീക്ഷ.

ചിത്രത്തില്‍ നായികയാകുന്നത് തൃഷയാണ്. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും ‘ലിയോ’യില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago