‘ലിയോ’ എത്തും മുന്‍പേ ആഘോഷം തുടങ്ങി!! ആഢംബരവാഹനം സ്വന്തമാക്കി സംവിധായകന്‍

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രം തിയ്യേറ്ററിലെത്തുന്നതിന് മുന്‍പേ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. ലോകേഷ് കനകരാജ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന…

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. ചിത്രം തിയ്യേറ്ററിലെത്തുന്നതിന് മുന്‍പേ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലോകേഷ്. ലോകേഷ് കനകരാജ് പുതിയ ആഡംബര വാഹനം സ്വന്തമാക്കി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സ്വന്തമാക്കിയത് ഒരു കോടി 70 ലക്ഷം രൂപയുടെ ആഡംബര വാഹനമാണ്. ബിഎംഡബ്ല്യു ഏഴ് സീരിസാണ് താരം സ്വന്തമാക്കിയത്.

കമല്‍ഹാസന്‍ നായകനായ ചിത്രം വിക്രം വമ്പന്‍ ഹിറ്റായതോടെ ലോകേഷില്‍ പ്രതീക്ഷ കൂടിയിരിക്കുകയാണ്. ‘വിക്ര’ത്തിന്റെ സംവിധായകനില്‍ നിന്നും അടുത്ത സൂപ്പര്‍ ഹിറ്റാണ് ആരാധകലോകം കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ലിയോയ്ക്ക് വന്‍ പ്രതീക്ഷയാണ് നിറയുന്നത്.

രജനികാന്തിന്റെ ‘ജയിലര്‍’ റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ ലോകേഷ് കനകരാജിന് ‘ലിയോ’യിലൂടെ അതെല്ലാം മറികടക്കാനാകുമോ എന്നാണ് സനിനിലോകം ഉറ്റുനോക്കുന്നത്. വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററും വന്‍ വിജയമായിരുന്നു.

കോളിവുഡിലെ പ്രീ റിലീസ് ബിസിനസില്‍ ‘ലിയോ’ ഇതിനകം ഒന്നാമത് എത്തിയിട്ടുണ്ട്. റിലീസിന് ഏകദേശം 150 കോടിയെങ്കിലും നേടിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെയും ആരാധകരുടെയും പ്രതീക്ഷ.

ചിത്രത്തില്‍ നായികയാകുന്നത് തൃഷയാണ്. വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, സാന്‍ഡി മാസ്റ്റര്‍, ബാബു ആന്റണി, മനോബാല, ജോര്‍ജ്, അഭിരാമി വെങ്കടാചലം, ഡെന്‍സില്‍ സ്മിത്ത്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ് തുടങ്ങിവരും ‘ലിയോ’യില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.