Categories: Film News

വാരിശിന്റെ റിലീസിന് ശേഷം ദളപതി 67 അപ്ഡേറ്റുകൾ പുറത്തുവിടുമെന്ന് ലോകേഷ് കനകരാജ്

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രമാണ് ദളപതി 67.ചിത്രത്തിന്റെ പൂജ ഇതിനോടകം തന്നെ പൂർത്തിയായെങ്കിലും റിലീസ് തിയതി സംബന്ധിച്ചോ മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ വിജയ് ചിത്രമായ വാരിസുവിന്റെ റിലീസ് ശേഷം ദളപതി 67നെ കുറിച്ചുള്ള പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ.

 

സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിജയ് സാറിന്റെ മറ്റൊരു ചിത്രം ഈ ജനുവരിയിൽ പുറത്തിറങ്ങുമെന്നും അതിനാൽ തന്റഎ ചിത്രമായ ദളപതി 67 നെക്കുറിച്ചുള്ള എല്ലാ പ്രഖ്യാപനങ്ങളും ആ സിനിമയുടെ റിലീസിന് ശേഷമേ പുറത്തുവരികയുള്ളുവെന്നും പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ഔദ്യോഗികമായി തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് ലോകേഷ് കനകരാജ് പറഞ്ഞിരിക്കുന്നത്.

അതേ സമയം ജനുവരി 12ന് പൊങ്കലിന് വിജയിയുടെ വാരിശ് പ്രദർശനത്തിനെത്തും. തെലുങ്ക് ചലച്ചിത്ര സംവിധായകൻ വംശി പൈഡിപ്പള്ളി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് വാരിശ്.ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.’ദി ബോസ് റിട്ടേൺസ്” എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രത്തിൽ പ്രഭു,ശരത് കുമാർ,ഖുശ്ബു, പ്രകാശ് രാജ്, ശ്രീകാന്ത്, ഷാം, സംഗീത, സംയുക്ത,യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്നുണ്ട്‌

Aiswarya Aishu