Film News

ലോകേഷ് ചിത്രത്തിൽ മമ്മൂട്ടി ? മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിക്കുമോ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 171’ ല്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാഗമായേക്കും. അതിഥി വേഷത്തില്‍ ആകും മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് തമിഴ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മമ്മൂട്ടിയുടെ ഡേറ്റിനായി ലോകേഷ് നേരിട്ട് താരത്തെ ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രജനികാന്തിന്റെ ആവശ്യപ്രകാരമാണ് ‘തലൈവര്‍ 171’ ലേക്ക് മമ്മൂട്ടിയെ കൂടി പരിഗണിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ ചിത്രം ജയിലറില്‍ രജനിയുടെ വില്ലനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയാണ്. പിന്നീട് ഈ വേഷം വിനായകന് നല്‍കുകയായിരുന്നു. വില്ലന്‍ വേഷം ചെയ്യാന്‍ മമ്മൂട്ടി സമ്മതം അറിയിച്ചതിനു ശേഷമാണ് കാസ്റ്റില്‍ മാറ്റം വരുത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരത്തെ വില്ലന്‍ വേഷത്തില്‍ കാസ്റ്റ് ചെയ്താല്‍ അത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് രജനി തന്നെ ഇടപെട്ട് മമ്മൂട്ടിയെ മാറ്റിയത്. പിന്നീട് വിനായകണ് വരാമനായെത്തി പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങുകയും ചെയ്തു.  അതേസമയം ബിഗ് ബജറ്റ് സിനിമകളില്‍ അടക്കം അഭിനയിക്കേണ്ടതിനാല്‍ മമ്മൂട്ടി രജനി ചിത്രത്തോട് യെസ് പറയുമോ എന്ന സംശയത്തിലാണ് സിനിമാലോകം.

വൈശാഖ് ചിത്രം ടര്‍ബോയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനുശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകും. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഫഹദും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്നുണ്ട്. ഈ തിരക്കുകള്‍ക്കിടയില്‍ മമ്മൂട്ടി രജനി ചിത്രത്തിനു കൂടി ഡേറ്റ് കൊടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.  തീയതി കൊടുക്കുക ആണെങ്കിലീ ദളപതിക്കു ഷെസഹം മമ്മൂട്ടിയും രജനികാന്തും ഒരുമിക്കുന്ന ചിത്രം കൂടിയാകും തളിർ 1171  . അതെ സമയം തലൈവർ 171  LCUവിൽ ഉൾപ്പെടില്ലെന്നും സ്റ്റാൻഡ് എലോൺ സിനിമ ആയി ആണ് ഒരുക്കുന്നതെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കിയിട്ടുണ്ട്. . തനിക്കും ആ സിനിമ ഒരു ഴോണർ ഷിഫ്റ്റ് ആയിരിക്കുമെന്നും കാസ്റ്റിംഗ്‌ സർപ്രൈസ് ആണെന്നും ലോകേഷ് പറഞ്ഞു. അനിരുദ്ധും താനും ചേർന്നാണ് നരേഷനായി പോയിരുന്നതെന്നും കഥ കേട്ട് രജനികനത്ത  അഭിനന്ദിച്ചെന്നും ലോകേഷ് കനകരാജ്  പറഞ്ഞു.  ഒപ്പം മലയാളം ഇൻഡസ്ട്രിയിലെ എഴുത്തുകാരോട് വളരെ ബഹുമാനമുണ്ട്  എന്നും മലയാളത്തിലെ എഴുത്തുകാരുമായി സഹകരിക്കാൻ താല്പര്യമുണ്ടെന്നും ലോകേഷ് പറഞ്ഞിട്ടുണ്ട് . ചിലപ്പോൾ രജനികാന്ത്മായുള്ള അടുത്ത സിനിമയ്ക്കായി മലയാളത്തിലെ എഴുത്തുകാരുമായി വർക്ക് ചെയ്യുമെന്നും ലോകേഷ് പറഞ്ഞിരുന്നു  . തലൈവർ 171 ന്റെ ഷൂട്ടിങ് മാർച്ച് അവസാനത്തോടെയോ ഏപ്രിൽ ആദ്യ വാരമോ ആരംഭിക്കുമെന്നും ലോകേഷ് പറഞ്ഞു. എന്തിരൻ, പേട്ട, അണ്ണാത്തെ, ജയിലർ എന്നീ സിനിമകൾക്ക് ശേഷം രജനികാന്തും സൺ പിക്‌ചേഴ്‌സ്സും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് തലൈവർ 171. വിജയ്‌യെ നായകനാക്കി ഒരുങ്ങുന്ന ലിയോക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ നിർവഹിക്കുന്നത് അൻപറിവ്‌ ആണ്. അതേസമയം ജയിലര്‍ക്ക് രജനി വാങ്ങിയ പ്രതിഫലത്തിന് മുകളില്‍ പോകും ലോകേഷ് ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. യിലറുടെ വിജയത്തോടെ രജനീകാന്ത് പ്രതിഫലം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. 260 മുതല്‍ 280 കോടി വരെയാണ് ലോകേഷ് ചിത്രത്തിനായി സൂപ്പര്‍ സ്റ്റാര്‍ വാങ്ങുന്ന പ്രതിഫലമെന്നാണ് അഭ്യൂഹം. തമിഴ് സിനിമയില്‍ ഇതുവരെ ഒരു താരവും 200 കോടി പ്രതിഫലം വാങ്ങിയിട്ടില്ല. അവിടെയാണ് രജനി ബ്രാന്‍ഡ് വ്യത്യസ്തമാകുന്നത്. അതേസമയം പ്രതിഫലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാവും മുമ്പ് ഏതെങ്കിലുമൊരു മേഖലയും വിതരണാവകാശവും രജനിക്ക് നല്‍കാമെന്ന് നിര്‍മാതാവ് പറഞ്ഞിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നു രജനീകാന്ത്. തലൈവര്‍ 171 ഒരുക്കുന്നത് രജനിയുടെ ജയിലറിന്റെ നിര്‍മാതാവായ കലാനിധി മാരന്റെ സണ്‍ പിക്‌ച്ചേഴ്‌സ് തന്നെയാണ്. അതേസമയം രജനീകാന്ത് പ്രതിഫല കാര്യത്തില്‍ ഇന്ത്യ സിനിമയിലെ തന്നെ റെക്കോര്‍ഡ് മാത്രമല്ല, ഏഷ്യയിലെ തന്നെ റെക്കോര്‍ഡാണ് ഇട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സൂപ്പര്‍ താരവും 250 കോടിയില്‍ അധികം പ്രതിഫലം വാങ്ങുന്നില്ല

Sreekumar R