‘ലിയോ’യുടെ കാര്യത്തിൽ ഞങ്ങൾ ഇതുവരെയും പുറത്തുവിടാത്ത ഒരു കാര്യമുണ്ട്! ഞാനും ,വിജയ് അണ്ണനും തമ്മിൽ ഒരു പ്രശ്‌നവുമില്ല,ലോകേഷ്  

സിനിമ പ്രേമികൾ മുഴുവൻ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ, ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകൻ ലോകേഷ് കനകരാജ്, ചിത്രത്തിലെ ഫൈറ്റ് സീനുകൾ എല്ലാം തന്നെ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിലാണ് ചെയ്യ്തിരിക്കുന്നത്, ശരിക്കും വിജയ് അണ്ണൻ തന്നെ പറഞ്ഞു ഇങ്ങനൊരു ഫൈറ്റ്  സീൻ ആദ്യമായാണ് താൻ ചെയ്യുന്നതെന്ന്, ഈ ചിത്രത്തിന്റെ ട്രയിലർ ആദ്യമായി കാണിച്ചത് വിജയ് അണ്ണനെ ആണ്, അദ്ദേഹം മൂന്ന് തവണ ആവർത്തിച്ചു കണ്ടു,

എന്നാൽ ട്രെയ്‌ലർ കണ്ട രീതിയിൽ അല്ല പ്രേക്ഷകർ ഈ ചിത്രം തീയറ്ററിൽ കാണാൻ പോകുന്നത്, അതിലും മികച്ച രീതിയിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, ഗൂഗിളിൽ സേർച്ച് ചെയ്യ്ത അറിയാം ചിത്രത്തിൽ ആരൊക്ക അഭിനയിച്ചിട്ടുണ്ടന്നു, എന്നാൽ ഈ ചിത്രത്തിൽ ഒരു സസ്പെൻസ് ഉണ്ട്, ചിത്രത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഇതുവരെയും പുറത്തുവിടാത്ത  ഒരു കാര്യമുണ്ട്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഒരു താരത്തിന്റെ പടവും അക്കൂട്ടത്തിൽ കാണാൻ കഴിയും,അത് നിങ്ങൾ തീയറ്ററിൽ തന്നെ കാണണം , അതുപോലെ ഞാൻ ഉണ്ട് എന്നാൽ അഭിനയിച്ചിട്ടില്ല ലോകേഷ് പറയുന്നു

ലിയോ യിൽ ഒരുപാടു ഗോസിപ്പുകൾ വരുന്നുണ്ട്, ഞാനും വിജയണ്ണനും തമ്മിൽ തെറ്റി എന്നാണ്, എന്നാൽ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല, ആ ഗോസിപ്പ് കണ്ടപ്പോൾ  ഞങ്ങൾ ഒരുപാടു ചിരിച്ചു, കാരണം ആ സമയവും ചിത്രീകരണം നടക്കുകയാണ്, ചിത്രത്തിലെ തീ വെച്ചുള്ള ഒരു ഫൈറ്റ് സീൻ പറഞ്ഞറിയിക്കാൻ കഴിയില്ല, ചിത്രം എല്ലാവരും തീയറ്ററിൽ പോയി കാണുക ലോകേഷ് പറഞ്ഞു.