Categories: Uncategorized

ഓൺലൈൻ ഷോപ്പിംഗ് ഒത്തിരി ഇഷ്ട്ടം, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ഓൺലൈൻ ഷോപ്പിങ്ങിനോട് ഭ്രമം ഉള്ള ആൾക്ക് ഡെലിവറി ബോക്സ് കാണുന്നതിലും സന്തോഷം വേറെ എന്താണുള്ളത്. അവർക്ക് ഈ ബോക്സ് ആഴ്ചയിൽ 3, 4 എണ്ണമെങ്കിലും കിട്ടിയാൽ അത്രെയും സന്തോഷം. അത്തരത്തിൽ ആമസോൺ ഷോപ്പിങ്ങിനോട് ഭ്രമം ഉള്ള ഒര് ഭാര്യയ്ക്ക് ഭർത്താവ് നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
ഭാര്യക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഡെലിവറി ബോക്സിന്റെ രൂപത്തിലുള്ള കേക്ക് ആണ് അമേരിക്കൻ സ്വദേശിയായ മാക്ക് നൽകിയത്. ഭാര്യ എമിലി തന്നെയാണ് കേക്കിന്റെ ചിത്രം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‍തത്.

Devika Rahul