രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷ് വിപിയും പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്ന ലവ്ഫുളി യുവേഴ്സ് വേദ തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമ ഈ വരുന്ന മാർച്ച് മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പ്രഗേഷ് പി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്ഫുളി യുവേഴ്സ് വേദ
ചിത്രത്തിൽ അനിഖ സുരേന്ദ്രൻ, ഫ്രാങ്കോ ഫ്രാൻസിസ്, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവർക്കൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ലവ്ഫുളി യുവേഴ്സ് വേദ.
ബാബു വൈലത്തൂർ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടോബിൻ തോമസും എഡിറ്റിംഗ് സോബിൻ സോമൻ കൈകാര്യം ചെയ്യുന്നു. റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് രാഹുൽ രാജ് ആണ്. സിനിമ ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…