Film News

ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം!! എയ്റ്റീസ് നയന്റീസ് നായികമാര്‍ ഒരു ഫ്രെയിമില്‍

എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ സജീവ താരങ്ങളായിരുന്നു തിരുവനന്തപുരത്തെ നടിമാര്‍. നടന്മാരും നടിമാരും സംവിധായകനും നിര്‍മ്മാതാവും മിക്കവരും തിരുവനന്തപുരത്ത് ഉള്ളവരോ അവിടെ താമസിക്കുന്നവരോ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ തിരുവനന്തപുരത്തെ ആ താരങ്ങള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്.

അന്നത്തെ ആ താരങ്ങളുടെ കൂട്ടായ്മയാണ് ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം. വുമണ്‍സ് ഡേ,യ്ക്ക് ആ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും ആഘോഷിച്ചിരിക്കുകയാണ്. നടി ചിപ്പി രഞ്ജിത്താണ് എല്ലാവരും ഒരുമിച്ചുള്ള ആഘോത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവത്.

”ഓരോ സ്ത്രീയുടെയും വിജയം മറ്റൊരാള്‍ക്ക് പ്രചോദനമാകണം. പരസ്പരം ആഹ്ലാദിക്കുമ്പോള്‍ നമ്മള്‍ ശക്തരാണ്. ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം.. എല്‍ഒടി ഞങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് ചിപ്പി എല്ലാവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.

നടിമാരായ വിന്ദുജ മേനോന്‍, സോന നായര്‍, മഞ്ജു പിള്ള, കാര്‍ത്തിക, ശ്രീലക്ഷ്മി, മേനക സുരേഷ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്. എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചാണ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ആഘോഷമാക്കിയത്. തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്കില്‍ വച്ചായിരുന്നു താരങ്ങളുടെ കൂടിച്ചേരല്‍.

Anu B