എനിക്ക് ഒരു മകൾ ഉണ്ട്, ഒരു അനുഭവം ഉണ്ടായിരുന്നു;14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷം അമ്മയെ വിളിച്ച് വിവാഹമാണെന്ന് പറഞ്ഞു !

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ഒട്ടേറെ മികച്ച ഗാനങ്ങൾ മലയാളയ്കൾക്ക് സമ്മാനിച്ച ശ്രീകുമാറിന് നിരവധി ആരാധകരുമുണ്ട്. താരത്തിന്റെ സ്വകാര്യജീവിതവും അലപ്പോഴും ചർച്ചയാകാറുണ്ട്. ഇന്നിപ്പോൾ ഭാര്യ ലേഖയുമൊത്തുള്ള വിവാഹത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. നീണ്ട 14 വർഷത്തെ ലിവിങ് റിലേഷന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ‘പതിനാല് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചപ്പോള്‍ ഞങ്ങൾക്ക് കേരളത്തില്‍ നില്‍ക്കകള്ളിയില്ലാതെയായി. അങ്ങനെ സ്ഥലം വിട്ടതാണ്. കല്യാണം കഴിക്കാന്‍ മൂകാംബികയിലേക്ക്. അന്ന് മൂകാംബികയിൽ പോയ ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. കാലത്ത് ഏഴ് മണിക്ക് ഞാന്‍ അമ്മയെ വിളിച്ചിട്ട് പറഞ്ഞു, അമ്മ ഇന്നെന്റെ കല്യാണമാണ്. അത് കേട്ട് അമ്മയൊന്ന് ഞെട്ടി. ഒരു നിമിഷം നിശബ്ദയായി. പിന്നെ ചോദിച്ചു, ആരാണ് പെണ്ണെന്ന്. അമ്മയ്ക്ക് അറിയാം. നമ്മുടെ വീട്ടില്‍ വരുന്ന ലേഖയാണ്. നന്നായി വാടാ മക്കളേ എന്നായിരുന്നു അമ്മ പറഞ്ഞത്. 14 വര്‍ഷത്തെ ലിവിംഗ് ടുഗദറിന് ശേഷം 2000 ത്തിലാണ് വിവാഹം കഴിച്ചത്. അന്ന് മുതലിങ്ങോട്ട് ഓരോ നിമിഷവും ഞങ്ങള്‍ ഒന്നിച്ചായിരുന്നു’ ലേഖയുമായുള്ള വിവാഹത്തെ കുറിച്ച് ശ്രീകുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘എനിക്ക് ജീവിതത്തില്‍ കൂടുതല്‍ സ്‌നേഹം കിട്ടിയ നിമിഷങ്ങള്‍ ആയിരുന്നു അതെല്ലാം. എന്താണ് സ്‌നേഹമെന്ന് എന്നെ മനസിലാക്കി തന്നത് ഇദ്ദേഹമാണ്. മൊത്തത്തില്‍ എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പിറന്നാളിനും വിവാഹ വാര്‍ഷികത്തിനുമൊക്കെ സമ്മാനങ്ങള്‍ തരും. എല്ലാ സ്ത്രീകളുടെയും ആഗ്രഹം അതായിരിക്കുമല്ലോ.’ ശ്രീകുമാറിനെ കണ്ട് മുട്ടിയതിനെ കുറിച്ച് ലേഖയ്ക്ക് പറയാനുണ്ടായിരുന്നത് ഇങ്ങനെയാരുന്നു. ‘ശ്രീകുട്ടനുമായിട്ടുള്ള വിവാഹം അദ്ദേഹത്തിന്റെ പാട്ടു കേട്ടുള്ള എടുത്ത ചാട്ടം ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ 14 വര്‍ഷം കാത്തിരിക്കില്ലല്ലോ. ആ വ്യക്തിയെ പൂര്‍ണ്ണമായും മനസിലാക്കിയിട്ടുണ്ട്. അങ്ങനെ എടുത്ത തീരുമാനം ആണിത്. എന്റെ ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത് എന്ന് കരുതി മുന്‍കരുതല്‍ എടുത്തിരുന്നു. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലാം ക്ലിയർ ചെയ്തതിന് ശേഷമാണ് കല്യാണം കഴിച്ചത്. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പിയാണ്.” എന്നാണ് ലേഖ പറഞ്ഞത്.