ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ലെഗസി എന്ന ക്യാപ്ഷനോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. എന്നാൽ ആ പോസ്റ്റിന് വന്ന ഒരു പരിഹാസ കമന്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാധവിൻറെ ലെഗസി എന്ന കമൻറിനാണ് ഒരാൾ മറുപടി നൽകിയത്. ഇത് ലെഗസിയല്ല നെപ്പോട്ടിസമാണ് എന്നായിരുന്നു കമന്റ്. മാധവ് അതിന് മറുപടി നൽകുകയും ചെയ്തു. ‘മറ്റെത് തൊഴിൽ രംഗം പോലെയും നെപ്പോട്ടിസം അവസരം ഉണ്ടാക്കും, നമ്മുക്ക് കാത്തിരിക്കാം’ എന്നാണ് മാധവ് എഴുതിയത്. മാധവിന്റെ മറുപടിക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ വിവാഹത്തിനായി എത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെന്ന് നടി ശ്രീയ രമേശ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഭാഗ്യയുടെ വിവാഹം സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നാണ് ശ്രീയ പറയുന്നത്. അതോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ ഈ ചടങ്ങിനെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെന്നായിരുന്നു ശ്രീയയുടെ വാക്കുകൾ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…