‘ലെ​ഗസി’ പോസ്റ്റിന് ഇത് നെപ്പോട്ടിസമെന്ന് കമന്റ്; തിരിച്ച് കണക്കിന് മറുപടി നൽകി സുരേഷ് ​ഗോപിയുടെ മകൻ മാധവ്

ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ലെഗസി എന്ന ക്യാപ്ഷനോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. എന്നാൽ ആ പോസ്റ്റിന് വന്ന ഒരു പരിഹാസ…

ദുൽഖർ സൽമാനും സഹോദരൻ ഗോകുൽ സുരേഷിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ലെഗസി എന്ന ക്യാപ്ഷനോടെയാണ് മാധവ് ചിത്രം പങ്കുവച്ചത്. എന്നാൽ ആ പോസ്റ്റിന് വന്ന ഒരു പരിഹാസ കമന്റാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാധവിൻറെ ലെഗസി എന്ന കമൻറിനാണ് ഒരാൾ മറുപടി നൽകിയത്. ഇത് ലെഗസിയല്ല നെപ്പോട്ടിസമാണ് എന്നായിരുന്നു കമന്റ്. മാധവ് അതിന് മറുപടി നൽകുകയും ചെയ്തു. ‘മറ്റെത് തൊഴിൽ രംഗം പോലെയും നെപ്പോട്ടിസം അവസരം ഉണ്ടാക്കും, നമ്മുക്ക് കാത്തിരിക്കാം’ എന്നാണ് മാധവ് എഴുതിയത്. മാധവിന്റെ മറുപടിക്ക് വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Madhav Suresh (@the.real.madhav)

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങി പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ വിവാഹത്തിനായി എത്തിയിരുന്നു. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെന്ന് നടി ശ്രീയ രമേശ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഭാഗ്യയുടെ വിവാഹം സുരേഷ് ഗോപിയുടെയും രാധികയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. പ്രധാനമന്ത്രിയുടെ സാന്നിധ്യം കൊണ്ട് അത്യപൂർവമായ ഒരു വിവാഹച്ചടങ്ങായി അത് മാറിയെന്നാണ് ശ്രീയ പറയുന്നത്. അതോടൊപ്പം തന്നെ സന്തോഷം നിറഞ്ഞ ഈ ചടങ്ങിനെ ചില സൈബർ മനോരോഗികൾ മോശമായി ചിത്രീകരിക്കാൻ ശ്രമം നടത്തിയെന്നായിരുന്നു ശ്രീയയുടെ വാക്കുകൾ.