എനിക്ക് ഇഷ്ടമാണ്!! അനുപമയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മാധവ് സുരേഷ് കുറിച്ച വാക്കുകള്‍!!

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തേയും ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷും സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അച്ഛനൊപ്പം തന്നെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. സുരേഷ് ഗോപിയുടെ ഏറ്റവും ഇളയ മകനാണ് മാധവ് സുരേഷ്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താരപുത്രന്‍ സിനിമാ ലോകത്തേക്ക് എത്തിയത്..

ഇതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാവി നായകനെ വിടാതെ പിന്തുടരുകയാണ് സോഷ്യല്‍ മീഡിയ. താരപുത്രന്‍ പങ്കുവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടുന്നുണ്ട്. ഏറ്റവും പുതിയതായി നടി അനുപമ പരമേശ്വരന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് മാധവ് സുരേഷ് എത്തിയിരിക്കുന്നത്. ചിത്രത്തോടൊപ്പം താരപുത്രന്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. ‘യഥാര്‍ത്ഥത്തില്‍ അനുപമ പരമേശ്വരന്‍ എന്റെ അരികില്‍ നില്‍ക്കുന്നു എന്ന വസ്തുത ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്.

ശരിക്കും പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി’ എന്നാണ് മാധവ് സുരേഷ് അനുപമയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രം അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഏറെ ഇഷ്ടപ്പെട്ട രണ്ട് പേര്‍ എന്ന് കുറിച്ച് ഫോട്ടോയ്ക്ക് കമന്റുമായി ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവരും എത്തിക്കഴിഞ്ഞു.

അതേസമയം, ജെ.എസ്.കെ എന്ന സിനിമയിലാണ് ഇരുവരും ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago