തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന നായികയാണ് മാധവി. തമിഴകത്തും മലയാളത്തിലും നായികയായി തിളങ്ങി നിന്ന താരമാണ്. മാധവിയുടെ യഥാര്‍ഥ പേര് കനക വിജയലക്ഷ്മി എന്നാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായിരുന്നു താരം.
മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുളള അനന്തന്, നൊമ്പരത്തിപൂവ് എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും മാധവി ശ്രദ്ധേയയായിരുന്നു.
ഇപ്പോഴിതാ ഇളയമകള്‍ ടിഫാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മാധവി. മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള മാധവിയുടെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
”ജന്മദിനാശംസകള് ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു.” മകളുടെ ചിത്രം പങ്കുവച്ച് മാധവി കുറിച്ചു. ആരാധകലോകവും താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നെത്തി. മകളെ കാണാന്‍ അമ്മയെപ്പോലെ തന്നെയെന്നാണ് ആരാധകരുടെ കമന്റുകളേറെയും.
1996ലായിരുന്നു ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മയുമായുള്ള മാധവിയുടെ വിവാഹം. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞു താരം. മക്കളോടും ഭര്‍ത്താവിനുമൊപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്ലിന്, ടിഫാനി എന്നിവരാണ് മൂന്ന് താര പുത്രിമാര്‍.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…