അമ്മക്കുട്ടി തന്നെ…താരപുത്രിയ്ക്ക് പിന്നാള്‍ ആശംസിച്ച് ആരാധകലോകവും!!

തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന നായികയാണ് മാധവി. തമിഴകത്തും മലയാളത്തിലും നായികയായി തിളങ്ങി നിന്ന താരമാണ്. മാധവിയുടെ യഥാര്‍ഥ പേര് കനക വിജയലക്ഷ്മി എന്നാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍…

തെന്നിന്ത്യയിലെ ഏറെ ആരാധകരുണ്ടായിരുന്ന നായികയാണ് മാധവി. തമിഴകത്തും മലയാളത്തിലും നായികയായി തിളങ്ങി നിന്ന താരമാണ്. മാധവിയുടെ യഥാര്‍ഥ പേര് കനക വിജയലക്ഷ്മി എന്നാണ്. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സജീവമായിരുന്നു താരം.

മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുളള അനന്തന്‍, നൊമ്പരത്തിപൂവ് എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും മാധവി ശ്രദ്ധേയയായിരുന്നു.

ഇപ്പോഴിതാ ഇളയമകള്‍ ടിഫാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മാധവി. മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുള്ള മാധവിയുടെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

 

View this post on Instagram

 

A post shared by Maadhavi (@actress.maadhavi)

”ജന്മദിനാശംസകള്‍ ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ മനോഭാവം, ആന്തരിക സൗന്ദര്യം, തലയെടുപ്പ് എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു.” മകളുടെ ചിത്രം പങ്കുവച്ച് മാധവി കുറിച്ചു. ആരാധകലോകവും താരപുത്രിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നെത്തി. മകളെ കാണാന്‍ അമ്മയെപ്പോലെ തന്നെയെന്നാണ് ആരാധകരുടെ കമന്റുകളേറെയും.

1996ലായിരുന്നു ബിസിനസ്സുകാരനായ റാല്‍ഫ് ശര്‍മയുമായുള്ള മാധവിയുടെ വിവാഹം. വിവാഹത്തോടെ അഭിനയത്തോട് വിട പറഞ്ഞു താരം. മക്കളോടും ഭര്‍ത്താവിനുമൊപ്പം അമേരിക്കയിലാണ് താമസം. പ്രിസില, ഈവ്‌ലിന്‍, ടിഫാനി എന്നിവരാണ് മൂന്ന് താര പുത്രിമാര്‍.

 

View this post on Instagram

 

A post shared by Maadhavi (@actress.maadhavi)