ചുരുങ്ങിയ കാലം കൊണ്ട് സിനിമാ രംഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധുബാല. മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂടെ പ്രേക്ഷക മനസിലിടം പിടിച്ച മധുവിന് നിരവധി ശ്രദ്ധേയ സിനിമകൾ ലഭിച്ചു. തൊണ്ണൂറുകളിലെ തിരക്കേറിയ നടിയായിരുന്ന മധു 1999 ലാണ് വിവാഹിതയാകുന്നത്. വ്യവസായിയായ ആനന്ദ് ഷായെയാണ് മധു വിവാഹം ചെയ്തത്.ചെറുപ്രായത്തിൽ ഒരു രോഗാവസ്ഥ കാരണം മുടി നഷ്ടപ്പെട്ടതാണ് എന്നും അതിനു ശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസമെല്ലാം കുറഞ്ഞിരുന്നു എന്നും മധുബാല പറയുന്നു. പ്രൊപ്പോസ് ചെയ്യുമ്പോൾ താൻ നിരസിക്കുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം തണലൊരു സിനി ആർട്ടിസ്റ്റാണ്. സുന്ദരണമാരായ പുരുഷൻമാരെ കണ്ടിട്ടുണ്ട്. താൻ സ്വീകരിക്കുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. പക്ഷെ തന്നെ സംബന്ധിച്ച് സുന്ദരൻമാരായ പുരുഷൻമാരെ കണ്ട് കഴിഞ്ഞു. അവരുടെ പ്രൊപ്പോസലും സ്നേഹവും എല്ലാം കണ്ടതാണ്. ഇനി തനിക്ക് വേണ്ടിയിരുന്നത് സുസ്ഥിരമായ കുടുബ ജീവിതമാണ് എന്നന്വ തോന്നിയതെന്നും മധുബാല പറയുന്നു.ആനന്ദ് സുമുഖനാണ്. മൂക്കും കണ്ണുമെല്ലാം ഭംഗിയുള്ളതാണ്. മുടിയില്ലെങ്കിൽ കുഴപ്പമില്ല തനിക്ക് മുടിയുണ്ടല്ലോ എന്ന് കരുതിഎന്നും മധുബാല കൂട്ടിച്ചേർത്തു.
കരിയറിനെ സ്നേഹിക്കുന്നുണ്ടെങ്കിലും കുടുംബ ജീവിതത്തിനാണ് താൻ വലിയ പ്രാധാന്യം നൽകുന്നതെന്നും മധുബാല പറയുന്നുണ്ട്. സിനിമാ നടിയായി പേരെടുത്ത് വിവാഹശേഷം സാധാരണക്കാരിയായി കുടുംബജീവിതം നയിച്ചതിനെക്കുറിച്ചും മധുബാല സംസാരിച്ചു. ചിലപ്പോൾ കഷ്ടമാണെന്ന് തോന്നും. കാരണം സിനിമാ നടിയായിരിക്കുമ്പോൾ പത്ത് പേർ ചുറ്റിലുമുണ്ടാകും.എന്നാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ മറ്റ് കുട്ടികളുടെ അച്ഛനമ്മമാരെ പോലെ ക്യൂവിൽ നിൽക്കണം. അപ്പോഴൊക്കെ ഈഗോ വരും. പക്ഷെ താൻ വളരെ പെട്ടെന്ന് ജീവിതത്തിലെ പുതിയ റോളുമായി പൊരുത്തപ്പെട്ടു. സാധാരണക്കാരാകുന്നതിന്റെ ശക്തി അപ്പോഴാണ് മനസിലാക്കുന്നത്. എല്ലാ കുട്ടികളുടെ അമ്മമാരെ പോലെയും താനൊരു അമ്മയാണ്, താരമല്ലെന്ന് മനസിലാക്കിയെന്നും മധുബാല തുറന്ന് പറഞ്ഞു. ഇന്ന് നല്ല റോളുകൾ ചെയ്യുന്നുണ്ട്. എന്നാൽ മക്കളാണോ കരിയറാണോ പ്രധാനം എന്ന ചോദ്യം വന്നാൽ മക്കളാണെന്ന് പറയുമെന്നും മധുബാല വ്യക്തമാക്കി. 90 കളിൽ തരംഗം സൃഷ്ടിച്ച നടിയാണ് മധുബാല. റോജ എന്ന സിനിമയാണ് മധുവിന്റെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. യോദ്ധ, ജെന്റിൽമാൻ തുടങ്ങിയ സിനിമകളിലും മധു ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗവും ഹിറ്റായതാണ് മധുവിനെ കരിയറിൽ തുണച്ചത്. മലയാളത്തിൽ നായികയായെത്തിയ യോദ്ധ എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തിൽ തിരക്കുകൾ കുറച്ച് കുടുംബ ജീവിതത്തിലേക്ക് മധു ശ്രദ്ധ നൽകി. ആനന്ദ് ഷാ എന്നാണ് മധുബാലയുടെ ഭർത്താവിന്റെ പേര്. വ്യവസായിയായ ആനന്ദ് ഷായുമായി ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അടുക്കുന്നത്. 1999 ലായിരുന്നു ഇരുവരുടെയും വിവാഹം. അമയ, കിയ എന്നീ രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു.അഭിനയ രംഗത്ത് മധു ഇപ്പോൾ സജീവമാണ്.
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…
മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' . ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് മമ്മൂട്ടിആണെന്നായിരുന്നു …
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…