ഭർത്താവിന് മുടിയില്ല; കാരണം ആ കണ്ടീഷൻ എന്ന് മധുബാല

ചുരുങ്ങിയ കാലം കൊണ്ട് സിനിമാ രം​ഗത്ത് സെൻസേഷനായി മാറാൻ കഴിഞ്ഞ നടിയാണ് മധുബാല. മണിരത്നത്തിന്റെ റോജ എന്ന സിനിമയിലൂ‌ടെ പ്രേക്ഷക മനസിലിടം പിടിച്ച മധുവിന് നിരവധി ശ്രദ്ധേയ സിനിമകൾ ലഭിച്ചു. തൊണ്ണൂറുകളിലെ തിരക്കേറിയ നടിയായിരുന്ന മധു 1999 ലാണ് വിവാഹിതയാകുന്നത്. വ്യവസായിയായ ആനന്ദ് ഷായെയാണ് മധു വിവാഹം ചെയ്തത്.ചെറുപ്രായത്തിൽ ഒരു രോഗാവസ്ഥ  കാരണം മുടി നഷ്ടപ്പെട്ടതാണ് എന്നും അതിനു ശേഷം  അദ്ദേഹത്തിന്റെ ആത്മവിശ്വാസമെല്ലാം കുറഞ്ഞിരുന്നു എന്നും മധുബാല പറയുന്നു. പ്രൊപ്പോസ് ചെയ്യുമ്പോൾ താൻ  നിരസിക്കുമോ എന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നു. കാരണം തണലൊരു സിനി  ആർട്ടിസ്റ്റാണ്. സുന്ദരണമാരായ  പുരുഷൻമാരെ കണ്ടിട്ടുണ്ട്. താൻ  സ്വീകരിക്കുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. പക്ഷെ തന്നെ  സംബന്ധിച്ച്  സുന്ദ​രൻമാരായ പുരുഷൻമാരെ കണ്ട് കഴിഞ്ഞു. അവരുടെ പ്രൊപ്പോസലും സ്നേഹവും എല്ലാം കണ്ടതാണ്. ഇനി തനിക്ക്  വേണ്ടിയിരുന്നത് സുസ്ഥിരമായ കുടുബ ജീവിതമാണ് എന്നന്വ തോന്നിയതെന്നും മധുബാല പറയുന്നു.ആനന്ദ് സുമുഖനാണ്. മൂക്കും കണ്ണുമെല്ലാം ഭം​ഗിയുള്ളതാണ്. മുടിയില്ലെങ്കിൽ കുഴപ്പമില്ല തനിക്ക് മുടിയുണ്ടല്ലോ എന്ന് കരുതിഎന്നും മധുബാല കൂട്ടിച്ചേർത്തു.

താനും തന്റെ  കുടുംബ ജീവിതവുമെല്ലാം പെർഫെക്ട് ആണെന്ന് കരുതരുത് എന്നും താനൊരു പക്ഷെ   പെർഫെക്ട് അല്ല എന്നും മധുബാല പറയുന്നു . വഴക്കുകളൊന്നും നടക്കാത്ത വിവാഹ ജീവിതമല്ല തന്റെത്. എല്ലാ വീട്ടിലെയും പോലെ തന്നെയാണ്തന്റെ കുടുംബവും. . തന്റെയും ആനന്ദിന്റെയും കോമൺ ​ഗോൾ അച്ഛനും അമ്മയും മക്കളും കഷ്ടപ്പെടരുത് എന്നാണ്. കൂട്ടുകുടുംബത്തിന്  വലിയ പ്രാധാന്യം നൽകുന്നുണ്ട്. കാരണം ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചുറ്റുമുള്ളവരാണ് ഞങ്ങളെ കൂട്ടിച്ചേർക്കുന്നത്. വഴക്ക് കൂടുമ്പോൾ പലപ്പോഴും ബന്ധത്തിൽ വിള്ളൽ വീഴാം. അത് ചേർത്ത് വെക്കുന്നത് ബന്ധുക്കളായിരിക്കും. താൻ  വിവാഹ ബന്ധത്തിൽ വിശ്വസിക്കുന്നുണ്ടെന്നും താരം പറയുന്നു.  നമുക്ക് ഒരുപക്ഷെ പങ്കാളിയോടോത്ത്   ജീവിക്കാൻ‌ പറ്റില്ലെന്ന് തോന്നാം. പക്ഷെ വിവാഹബന്ധം പിരിഞ്ഞ് പോകുന്നതിനെക്കുറിച്ച് രണ്ട് വട്ടം ചിന്തിക്കും. പെട്ടെന്ന് അവസാനിപ്പിക്കാൻ പറ്റുന്നതല്ല വിവാഹബന്ധമെന്നും മധുബാല ചൂണ്ടിക്കാട്ടി.


കരിയറിനെ സ്നേഹിക്കുന്നുണ്ടെങ്കിലും കുടുംബ ജീവിതത്തിനാണ് താൻ വലിയ പ്രാധാന്യം നൽകുന്നതെന്നും മധുബാല പറയുന്നുണ്ട്. സിനിമാ നടിയായി പേരെ‌‌ടുത്ത് വിവാഹശേഷം സാധാരണക്കാരിയായി കുടുംബജീവിതം നയിച്ചതിനെക്കുറിച്ചും മധുബാല സംസാരിച്ചു. ചിലപ്പോൾ കഷ്ടമാണെന്ന് തോന്നും. കാരണം സിനിമാ നടിയായിരിക്കുമ്പോൾ പത്ത് പേർ ചുറ്റിലുമുണ്ടാകും.എന്നാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ മറ്റ് കുട്ടികളുടെ അച്ഛനമ്മമാരെ പോലെ ക്യൂവിൽ നിൽക്കണം. അപ്പോഴൊക്കെ ഈ​ഗോ വരും. പക്ഷെ താൻ വളരെ പെട്ടെന്ന് ജീവിതത്തിലെ പുതിയ റോളുമായി പൊരുത്തപ്പെ‌ട്ടു. സാധാരണക്കാരാകുന്നതിന്റെ ശക്തി അപ്പോഴാണ് മനസിലാക്കുന്നത്. എല്ലാ കുട്ടികളുടെ അമ്മമാരെ പോലെയും താനൊരു  അമ്മയാണ്, താരമല്ലെന്ന് മനസിലാക്കിയെന്നും മധുബാല തുറന്ന് പറഞ്ഞു. ഇന്ന് നല്ല റോളുകൾ ചെയ്യുന്നുണ്ട്. എന്നാൽ മക്കളാണോ കരിയറാണോ പ്രധാനം എന്ന ചോദ്യം വന്നാൽ മക്കളാണെന്ന് പറയുമെന്നും മധുബാല വ്യക്തമാക്കി. 90 കളിൽ തരം​ഗം സൃഷ്ടിച്ച നടിയാണ് മധുബാല. റോജ എന്ന സിനിമയാണ് മധുവിന്റെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. യോദ്ധ, ജെന്റിൽമാൻ തു‌ടങ്ങിയ സിനിമകളിലും മധു ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.അഭിനയിച്ച സിനിമകളിൽ ഭൂരിഭാ​ഗവും ഹിറ്റായതാണ് മധുവിനെ കരിയറിൽ തുണച്ചത്. മലയാളത്തിൽ നായികയായെത്തിയ യോദ്ധ എന്ന സിനിമ സൂപ്പർഹിറ്റായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തിൽ തിരക്കുകൾ കുറച്ച് കുടുംബ ജീവിതത്തിലേക്ക് മധു ശ്രദ്ധ നൽകി. ആനന്ദ് ഷാ എന്നാണ് മധുബാലയു‍ടെ ഭർത്താവിന്റെ പേര്. വ്യവസായിയായ ആനന്ദ് ഷായുമായി​ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് അടുക്കുന്നത്. 1999 ലായിരുന്നു ഇരുവരുടെയും വിവാഹം. അമയ, കിയ എന്നീ രണ്ട് പെൺമക്കളും ഇവർക്ക് പിറന്നു.അഭിനയ രം​ഗത്ത് മധു ഇപ്പോൾ സജീവമാണ്.