അന്നും ഇന്നും മലയാള സിനിമയുടെ നിറസാനിദ്യമായ നടൻ ആണ് മധു, സിനിമ മേഖലയിൽ ഇപ്പോൾ നടന്മാരുടെ മരണം മറ്റു സഹനടന്മാരെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണല്ലോ, ഇപ്പോൾ നടൻ പറയുന്നതും അതിനെ കുറിച്ചാണ്, തനിക്കു തന്നോടൊപ്പമുള്ള സഹതാരങ്ങളുടെ അന്ത്യം എന്ന് പറയുന്നത് വളരെ വേദനാജനകമാണ് എന്നാൽ ഈ മേഖലയിൽ ധാരാളം നടന്മാരുടെ മരണം ഉണ്ടായിട്ടുണ്ടെങ്കിലും, ജയന്റെ മരണം ആണ് തന്നെ ഒരുപാടു വേദനിപ്പിച്ചത്.
അദ്ദേഹത്തിന്റെ മരണത്തോളം തന്നെ ഒന്നും വേദനിപ്പിച്ചിട്ടുമില്ല, അമ്പരിപ്പിച്ചിട്ടുമില്ല അതിനൊരു കാരണം ഉണ്ടായിരുന്നു, ജയൻ മരിച്ചു എന്ന മരണവാർത്ത എന്നെ ഒരുപാടു തളർത്തിയിരുന്നു, തന്നോടൊപ്പം അഭിനയിച്ച ഒരു സഹതാരം മാത്രമല്ലായിരുന്നു അദ്ദേഹം,നല്ലൊരു സുഹൃത്തുകൂടി ആയിരുന്നു, ഞങ്ങൾ സെറ്റിൽ ആയാൽ ഒരുമിച്ചു ആയിരുന്നു ഭക്ഷണം കഴിക്കുന്നതും, പുറത്തുപോകുന്നതും അങ്ങനെ എല്ലാം,