സഹോദരന്റെ സ്വപ്‌നം യാഥാർഥ്യമാക്കി നടി മഞ്ജുവാര്യർ! ജീവിച്ചിരിക്കുന്ന ഒരു പ്രതിഭയെ കാണാൻ പോകുന്നു എന്ന് മധുവാര്യരും 

Follow Us :

നടിമഞ്ജു വാര്യർ ഇപ്പോൾ തന്റെ സഹോദരൻ മധുവാര്യരുടെ സ്വപ്നം യാഥാർഥ്യമാക്കി കൊടുത്തിരിക്കുന്നു എന്നുള്ള വാർത്തയാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, മധുവാര്യർ സ്റ്റയിൽ മന്നൻ രജനി കാന്തിന് കണ്ടുമുട്ടിയ സന്തോഷമാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്, തന്റെ സ്വപ്നം യാതാർഥ്യമാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ക്യാപ്ക്ഷൻ നൽകിയത് . പ്രതിഭയെ കാണാൻ പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ വീഡിയോ തുടങ്ങുന്നത്,

തനിക്ക് ഇങ്ങനൊരു സ്വപ്നം യാതാർഥ്യമാക്കി കൊടുത്തത് സഹോദരി മഞ്ജുവാര്യരാണ്, കാരണം രജനി കാന്ത് നായകനാകുന്ന വേട്ടയ്യൻ  എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ചെന്നൈയിലെ ലൊക്കേഷനിൽ വെച്ചാണ് മധു വാര്യർ ഈ ആഗ്രഹം സാധിച്ചിരിക്കുന്നത്, ടി ജെ ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയാണ് വേട്ടയ്‌യൻ

ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനിക്കൊപ്പം, അമിതാബച്ചൻ, മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റാണാ ദുഗുബട്ടി, കിഷോർ ,റിതിക സിങ്, രോഹിണി, തുഷാര വിജയൻ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. കതിരാണ് ഈ ചിത്രം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ,സംഗീതം അനിരുദ്ധ് രവി ചന്ദ്രർ