അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെ നായികമാരാണ് സായ് പല്ലവിയും മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനും. ഈ മൂന്ന് നടിമാരും ഇന്ന് അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. പ്രേമത്തിലെ മലർ മിസ്സും സെലിനും മേരി ജോർജുമെല്ലാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.
ഇപ്പോഴിതാ സായ് പല്ലവിയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.”ഈ അടുത്ത് സായ് പല്ലവിയെ കണ്ടിരുന്നു, കണ്ടപ്പോൾ ഹായ് പറഞ്ഞു. കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു” മഡോണ ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ശ്യാം സിങ്ക റോയ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അതിന്റെ പ്രമോഷൻ സമയത്തൊക്കെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.എനിക്ക് സായിയുടെ മാരി2വിലെ ഡാൻസ് ഭയങ്കര ഇഷ്ടമാണ്.ഞാൻ ഭയങ്കര ലോ ആയിരിക്കുന്ന സമയത്ത് ആ പാട്ട് കാണുമെന്നും എത്ര കണ്ടാലും ആ പാട്ട് മടുക്കത്തില്ലെന്നും മഡോണ പറഞ്ഞു.
മഡോണ സെബാസ്റ്റ്യൻ ‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായികയായി എത്തിയ ശേഷമാണ് അൽഫോൺസ് പുത്രന്റെ പ്രേമത്തിൽ എത്തിയത്. നേരത്തെ പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനെ ഇനി നേരിൽ കാണുമ്പോൾ ഞാൻ അദ്ദേഹത്തോട് നന്ദി പറയുമെന്ന് മഡോണ പറഞ്ഞിരുന്നു. ഇതുവരെ ഞാൻ അൽഫോൺസ് പുത്രനോട് നന്ദി പറഞ്ഞിട്ടില്ലെന്നും മഡോണ സെബാസ്റ്റ്യൻ വ്യത്കമാക്കിയിരുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…