അഭിനയ ജീവിതത്തില്‍ ആ കടുത്ത തീരുമാനം എടുത്ത് നടന്‍ മഹേഷ് ബാബു!

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് മഹേഷ് ബാബു. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പുതിയ വാര്‍ത്തയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കാന്‍ ഒരുങ്ങുകയാണ് മഹേഷ് ബാബു എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിവിക്രം ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് മഹേഷ് ബാബു ശരീര വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ‘എസ്എസ്എംബി 2’8 എന്നാണ് സിനിമയ്ക്ക് താല്‍കാലികമായി പേരിട്ടിരിക്കുന്നത്. സിനിമ അടുത്ത കൊല്ലം ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് വിവരം, സെപ്റ്റംബറില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നും എട്ടാം തീയതി ആയിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുക.. ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇതൊരു ആക്ഷന് പ്രാധാന്യം നല്‍കിയുള്ള സിനിമയാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നു.

പുറത്ത് വന്ന വിവരങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു എങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് അവര്‍. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ പ്രിയ നടന്‍ മഹേഷ്ബാബു എത്തും എന്നും അതിന് വേണ്ടിയാണ് തടി കുറയ്ക്കുന്നത് എന്നും പറയുന്നു. മഹേഷ് ബാബുവിന് നായികയായി ഈ ചിത്രത്തില്‍ എത്തുക പൂജ ഹെഗ്‌ഡെ ആയിരിക്കും,

സര്‍ക്കാരു വാരി പാട്ട ആയിരുന്നു മഹേഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരം, രാജമൗലിക്ക് ഒപ്പവും ഒരു സിനിമ ചെയ്യുന്നുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് അടുത്ത വര്‍ഷം പകുതിയോടെ തുടക്കമാവും.

Nikhina